go

പൊലീസ് ചമഞ്ഞ് കറങ്ങിനടപ്പും പണം തട്ടിപ്പും ,ഫെയ്സ്ബുക്കിലൂടെ അശ്ലീല ചിത്രങ്ങൾ;യുവാവ് പിടിയിൽ

Kottayam News
ടോബി തോമസ്
SHARE

കറുകച്ചാൽ ∙ പൊലീസ് ചമഞ്ഞ് പെൺകുട്ടിയുമായി കറങ്ങിനടക്കുകയും പണം തട്ടിപ്പ് നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. നെടുംകുന്നം കറ്റുവെട്ടി ഈറയ്ക്കൽ ടോബി തോമസ് (28)നെയാണ് പൊലീസ് പിടികൂടിയത്. പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ അച്ഛനെ ഫോണിൽ ഇയാൾ‍   വിളിച്ചു.സൈബർ സെല്ലിലെ പൊലീസുകാരൻ ആണെന്നും ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം  കേസ് അന്വേഷണത്തിനാണെന്നും തെറ്റിദ്ധരിപ്പിച്ചു.

പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങൾ ഇയാൾ മറ്റു പലർക്കും അയച്ചെന്നും പൊലീസ് പറഞ്ഞു. എസ്ഐ എം.എസ്.രാജീവ്, ഗുണ്ടാ വിരുദ്ധ സ്ക്വാഡിലെ കെ.കെ. റെജി, അൻസാരി, അരുൺ, കോട്ടയം സൈബർ സെൽ ഉദ്യോഗസ്ഥൻ മുഹമ്മദ് ഷെബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama