go

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലർക്ക് ഹിന്ദുസ്നേഹം കൂടും: വെള്ളാപ്പള്ളി

Kottayam News
മീനച്ചിൽ എസ്എൻഡിപി ശാഖ ഗുരുദേവ ക്ഷേത്ര സമർപ്പണവും ഓഫിസ് സമുച്ചയ ഉദ്ഘാടനവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

പാലാ ∙ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ചിലർ ഹിന്ദുക്കളുടെ കാര്യം പറയുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മീനച്ചിൽ എസ്എൻഡിപി ശാഖയുടെ ഗുരുദേവ ക്ഷേത്ര സമർപ്പണവും ഓഫിസ് സമുച്ചയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.അവർക്ക് ആവശ്യം വരുമ്പോൾ മാത്രമേ ഈ പറച്ചിലുള്ളു. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നതു കൊണ്ട് ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല.ശബരിമല വിഷയത്തിൽ നാമജപ പ്രതിഷേധവുമായി ഈഴവരെ തെരുവിലിറക്കാത്തത് പുന്നപ്രയിലും വയലാറിലും പോരാടി മരിച്ചത് കൂടുതലും ഈഴവരായതുകൊണ്ടാണ്.

ശ്രീനാരായണ ഗുരുവിനെ അംഗീകരിക്കുന്ന കാലമാണിത്. നിയമസഭയിലെ ബജറ്റ് പ്രസംഗത്തിനിടയിൽ പല തവണ ഗുരുദേവ വചനങ്ങൾ മന്ത്രി പറയുന്നുണ്ടായിരുന്നു.ഇതു ഗുരുദേവ വചനങ്ങളുടെ പ്രസക്തി വ്യക്തമാക്കുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എസ്എൻ ട്രസ്റ്റ് മെംബർ പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു. മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു.ശാഖാ ഓഫിസിന്റെ ഉദ്ഘാടനം മീനച്ചിൽ യൂണിയൻ കൺവീനർ കെ.എം. സന്തോഷ് കുമാറും വനിതാ സംഘം ഓഫീസിന്റെ ഉദ്ഘാടനം പ്രീതി നടേശനും നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് ഓഫിസ് എം.പി. സെൻ ഉദ്ഘാടനം ചെയ്തു.

ഷാജി മുകളേൽ, തന്ത്രി വിളക്കുമാടം സുനിൽ, സതീഷ് മണി, എം.ആർ. സജി, ഷാജി കടപ്പൂര്, എം.ആർ. ഉല്ലാസ്, ഷിബു കല്ലറയ്ക്കൽ, അനീഷ് ഇരട്ടയാനി, മിനർവ മോഹൻ,സാജോ പൂവത്താനി, കെ.എസ്. പ്രഭാകരൻ, രാജൻ ഈട്ടിക്കൽ, എ.ജെ. സഹദേവൻ, തങ്കച്ചൻ, വി.എൻ. വിജയൻ, ലീലാ ഗോവിന്ദൻ, ഇ.ടി. രാജേഷ്, മനോജ് പുലിയള്ളിൽ, റെനി ബിജോയി, പ്രസിഡന്റ് വി.കെ. ഹരിദാസ്, വൈസ് പ്രസിഡന്റ് ഇ.സി. സിബി എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമോൾ വിനോദ് പ്രഭാഷണം നടത്തി. ഗുരു ഗീതാമൃതവും പ്രസാദമൂട്ടും ഉണ്ടായിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama