go

ചങ്ങനാശേരിയിൽ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു

Kottayam News
ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയുടെ കുരിശടിയിലെ നേർച്ചപ്പെട്ടി തകർത്ത നിലയിൽ
SHARE

ചങ്ങനാശേരി ∙ തിരക്കേറിയ റോഡരികിലെ കുരിശടിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം. ഏഴായിരത്തോളം രൂപ നഷ്ടമായി.പാലാത്ര ളായിക്കാട് ബൈപാസിൽ എസ്എച്ച് ജംക്‌ഷന് സമീപമുള്ള ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയുടെ കുരിശടിയിലാണ് മോഷണം നടന്നത്. 

ഗ്രൈന്റർ ഉപയോഗിച്ച് നേർച്ചപ്പെട്ടിയുടെ ഭാഗങ്ങൾ അറുത്തുമാറ്റിയ ശേഷമാണ് മോഷണം. ഇന്നലെ രാവിലെ നേർച്ചപ്പെട്ടിയിൽ നിന്നും പണം എടുക്കാനെത്തിയവരാണു മോഷണ വിവരം ആദ്യം അറിഞ്ഞത്. 

ജനുവരി 20ന് തിരുനാളിനോടനുബന്ധിച്ചാണ് അവസാനമായി നേർച്ചപ്പെട്ടിയിൽ നിന്നും പണം എടുത്തതെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച വൈകുന്നരം കുരിശടിയിൽ എത്തി പ്രാർഥിച്ചവരുണ്ട്. 

ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. കുരിശടിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന 2 സിസി ടിവി ക്യാമറകളും പിന്നിലൂടെയെത്തി തിരിച്ചു വച്ചതിനു ശേഷമാണ് നേർച്ചപ്പെട്ടി തകർത്തത്.

 പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബൈപാസ് റോഡിനോടു ചേർന്നുള്ള കുരിശടിയിൽ മോഷണം നടന്നത് സമീപവാസികളെയും ഭീതിയിലാക്കിയിട്ടുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama