go

ജോയ് ചെമ്മാച്ചേൽ നിര്യാതനായി

Kottayam News
SHARE

കോട്ടയം ∙ സിനിമ– സീരിയൽ അഭിനേതാവും നിർമാതാവുമായ ജോയ് ചെമ്മാച്ചേൽ (55) ഷിക്കാഗോയിൽ നിര്യാതനായി. നീണ്ടൂർ ജെഎസ് ഫാം ഡയറക്ടറും ചെമ്മാച്ചേൽ പരേതനായ ലൂക്കോസിന്റെ മകനുമായ ജോയി കരൾ സംബന്ധമായ  അസുഖം ബാധിച്ചു ചികിത്സയിലായിരുന്നു. സംസ്കാരം 15ന് 9.30നു ഷിക്കാഗോ സെന്റ് മേരീസ് പള്ളിയിൽ. 

 നോർത് അമേരിക്കൻ മലയാളം മൂവി ആൻഡ് മിനി സ്‌ക്രീൻ ആർട്ടിസ്‌റ്റ്‌സ് ലിങ്കിന്റെ (നമ്മൾ) ചെയർമാനായിരുന്നു. ‘ശാന്തം ഈ സ്‌നേഹതീരം’ എന്ന ടെലിസിനിമയിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. കൺമണി, പുനർജനി എന്നിവയിലും അഭിനയിച്ചു. സിനിമാനിർമാണത്തിലും  സജീവമായി. ‘നൊമ്പരം’ സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള മഹാത്മാ സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്. ഫോർ ദ് പീപ്പിൾ, തിളക്കം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷൻ, കെസിഎസ് എന്നിവയുടെ പ്രസിഡന്റ്, കെസിസിഎൻഎ വൈസ് പ്രസിഡന്റ്, റോമിൽ നടന്ന ക്നാനായ ഗ്ലോബൽ കൺവൻഷൻ ചെയർമാൻ, ഷിക്കാഗോ സേക്രഡ് ഹാർട്ട്, സെന്റ് മേരീസ് പള്ളികളുടെ ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തിച്ചു. 

മാതാവ് പരേതയായ അല്ലി സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. ഭാര്യ കിടങ്ങൂർ തെക്കനാട്ട് ഷൈല. മക്കൾ: ലൂക്സ്, ജിയോ, അല്ലി, മെറി. സംസ്കാര ചടങ്ങുകളുടെ തൽസമയ സംപ്രേഷണം 15നു  വൈകിട്ട് 8നു നീണ്ടൂർ രാജമകൾ ഓഡിറ്റോറിയത്തിൽ നടക്കും

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama