go

ചോരവാർന്ന് യുവാവ് , ഫോട്ടോ എടുത്ത് യാത്രക്കാർ, രക്ഷകനായത് ഓട്ടോ ഡ്രൈവർ

SHARE

കറുകച്ചാൽ ∙ അപകടത്തിൽ പരുക്കേറ്റ യുവാവ് റോഡരികിൽ രക്തം വാർന്ന് കിടന്നത് അര മണിക്കൂർ. ആരും തിരിഞ്ഞു നോക്കാതെ കിടന്ന യുവാവിന് രക്ഷയായത് ഓട്ടോ ഡ്രൈവർ. ഇന്നലെ വൈകിട്ട് 7.30 ന് കറുകച്ചാൽ - മണിമല റോഡിൽ കറുകച്ചാൽ നെരിയാനിപൊയ്ക ഷാപ്പിനു സമീപത്താണ് അപകടം. ചമ്പക്കര അഞ്ചാനിൽ ഗോകുലിനാണ് പരുക്കേറ്റത്.

സമീപത്ത് ഇയാളുടേതെന്നു കരുതുന്ന ബൈക്കും മറിഞ്ഞു കിടപ്പുണ്ടായിരുന്നു. അപകട സമയത്ത് സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നു കരുതുന്നു. യുവാവ് പരുക്കേറ്റ് റോഡരുകിൽ കിടക്കുന്നത് കണ്ടിട്ടും ഇതുവഴി പോയ വാഹന യാത്രക്കാരാരും വാഹനം നിർത്താനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല. അപകടത്തിൽ പരുക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കാതെ വഴിയാത്രക്കാരിൽ പലരും ഫോട്ടോ എടുക്കുകയായിരുന്നു.

20 മിനിട്ടിനു ശേഷം ഇതുവഴിയെത്തിയ ഓട്ടോ ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഗോകുലിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് പൊലീസിന്റെ സഹായത്തോടെ‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama