go

ദാഹിച്ചു വലഞ്ഞ് കറുകച്ചാൽ

SHARE

കറുകച്ചാൽ ∙ കുടി വെള്ളം കിട്ടാതെ കറുകച്ചാൽ നിവാസികൾ. കറുകച്ചാൽ മേഖലയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ വെള്ളമെത്തിയിട്ട് ഒരു മാസം പിന്നിടുന്നു. നാടെങ്ങും പ്രതിഷേധം ശക്തമായിട്ടും അനക്കമില്ലാതെ ജല അതോറിറ്റിയും. കറുകച്ചാൽ പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലും കുടിവെള്ളം എത്തിയിട്ട് നാളുകളേറെയായി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്കാണ് വെള്ളമെത്താത്തത് തിരിച്ചടിയായിരിക്കുന്നത്. ശാന്തിപുരം തകടിയേൽ ഭാഗത്തെ പ്രധാന ജല സംഭരണിയിൽ നിന്നുമാണ് ശാന്തിപുരം, നെടുങ്ങാടപ്പള്ളി, പനയമ്പാല, മാമുണ്ട, കൂത്രപ്പള്ളി ഭാഗങ്ങളിൽ വെള്ളമെത്തുന്നത്.

കുറ്റിക്കൽ ഭാഗത്തെ ജലസംഭരണിയിൽ നിന്നുമാണ് ചമ്പക്കര, സുബാഷ്, തൊമ്മച്ചേരി, കറുകച്ചാൽ എന്നിവടങ്ങളിൽ വെള്ളമെത്തുന്നത്. എന്നാൽ പലതവണ പരാതി പറഞ്ഞിട്ടും 2 സംഭരണികളിൽ നിന്നും പഞ്ചായത്തിലെ ജനങ്ങൾക്ക് വെള്ളം എത്തിയിട്ടില്ല. 

തകർന്നു കിടക്കുന്ന പൈപ്പ് ലൈനുകളുടെ അറ്റക്കുറ്റപ്പണികൾ നടത്താൻ പോലും ജല അതോറിറ്റി തയ്യാറാകുന്നില്ലെന്നുള്ള പരാതിയും ശക്തമാണ്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. 

കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കറുകച്ചാൽ പഞ്ചായത്തിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചിട്ടും ജല അതോറിറ്റി വകുപ്പിൽ നിന്നും ആരും പങ്കെടുത്തില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാർ ആരോപിക്കുന്നു.

 വാകത്താനം, മാടപ്പള്ളി, നെടുംകുന്നം ‍പഞ്ചായത്തുകളിലും പല സ്ഥലങ്ങളിലും കുടിവെള്ളം എത്തിയിട്ട് നാളുകളേറെയായി. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama