go

ആപ്പുകായലിനെ കീഴടക്കി പോള

Kottayam news
കുമരകം ആപ്പുകായൽ ഭാഗത്തു പോള തിങ്ങി നിറഞ്ഞപ്പോൾ
SHARE

കുമരകം ∙  ആപ്പുകായൽ പാടശേഖരത്തെ കൊയ്ത്ത് പ്രതിസന്ധിയിലാക്കി കായലിൽ പോളയുടെ വിളയാട്ടം.   പാടശേഖരത്തിനു  സമീപം കായലിൽ പോള തിങ്ങി നിറഞ്ഞതോടെ കർഷകർക്കു  വള്ളത്തിൽ പാടശേഖരത്ത് എത്താൻ കഴിയുന്നില്ല.

കൊയ്ത്ത് അടുക്കാറായ സമയമായതിനാൽ നെല്ലിനു കൂടുതൽ സംരക്ഷണം നൽകേണ്ടപ്പോഴാണ് കർഷകർക്ക് ഇവിടേക്കു  പോകാൻ കഴിയാത്ത സ്ഥിതിയായത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് ഏറെ പാടുപെട്ടാണ് പോളയെ ഭേദിച്ചു മുന്നോട്ടു പോകുന്നത്.

 വള്ളത്തിൽ വരുന്ന കർഷകർക്കു പോളക്കൂട്ടത്തിലൂടെ ഒരു ഇഞ്ച് പോലും മുന്നോട്ടു പോകാൻ കഴിയാതെ വരികയാണ്.     കൊയ്ത്തുയന്ത്രം ചങ്ങാടത്തിൽ കൊണ്ടുപോയാണ് പാടശേഖരത്തെ കൊയ്ത്ത് നടത്തുന്നത്. പോള മൂലം  കൊയ്ത്തുയന്ത്രം കൊണ്ടു പോകാൻ കഴിയാതെ  വരും.

 കുമരകം മേഖലയിലുള്ള കർഷകരാണ് പാടശേഖത്തുള്ളത്. ഇവർക്കു വെള്ളത്തിൽ മാത്രമേ പാടശേഖരത്ത് എത്താൻ കഴിയൂ. പാടശേഖരത്തിലേക്കു പോകാൻ കഴിയാതെ വരുന്നതു മൂലം നെല്ല് സംരക്ഷണമില്ലാതെ നശിച്ചേക്കുമെന്ന ആശങ്കയിലാണ് കർഷകർ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama