go

ഒടുവിൽ ആ കൈവിലങ്ങും വടിവാളും കണ്ടെടുത്തു

SHARE

കുറവിലങ്ങാട് ∙ കഴിഞ്ഞ നവംബർ 26ന് എക്സൈസ് സംഘത്തിന്റെ ജീപ്പ് ആക്രമിച്ചു അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം ചെറിയ പള്ളിക്കുന്നേൽ ബിബിൻ ബാബുവിനെ കൈവിലങ്ങോടെ മോചിപ്പിച്ച കേസിലെ മുഖ്യ തൊണ്ടുമുതലുകളായ കൈവിലങ്ങും വടിവാളും പട്ടിത്താനത്തെ പാറമടയിൽ നിന്നു കണ്ടെടുത്തു. 

കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ബിബിൻ ബാബു, കാണക്കാരി കാരിവേലി കണിയാമ്പറമ്പിൽ സുധീഷ് എന്നിവരെ തെളിവെടുപ്പിനു കൊണ്ടുപോയപ്പാണ് ഇവ രണ്ടും കണ്ടെത്തിയത്.

ഏതാനും ദിവസം മുൻപാണ്  അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം ചെറിയ പള്ളിക്കുന്നേൽ ബിബിൻ ബാബു (22),  കാണക്കാരി കാരിവേലി കണിയാമ്പറമ്പിൽ സുജേഷ് (18), സഹോദരൻ സുധീഷ് (22), കാണക്കാരി ചാത്തമലഭാഗം വാഴവേലിക്കകത്ത് ദീപക് (25), അതിരമ്പുഴ കാട്ടടിയിൽ ലിബിൻ.കെ. ഉതുപ്പ് എന്നിവരെ  എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലെ വാടക വീട്ടിൽ നിന്നു അറസ്റ്റു ചെയ്തത്. 

കണിയാമ്പറമ്പിൽ സുധീഷ് താമസിച്ചിരുന്ന വാടക വീട്ടിൽ മറ്റുള്ളവരെ ഒളിവിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇതിൽ ബിബിനെയും സുധീഷിനെയും തെളിവെടുപ്പിനായി കോടതി പൊലീസ് കസ്റ്റഡിയിൽ നൽകുകയായിരുന്നു. 

സംഭവത്തിനു ശേഷം അക്രമി സംഘം കൈവിലങ്ങ് ഊരി പട്ടിത്താനത്തെ പാറമടക്കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിനൊപ്പം വടിവാളും ഇവിടെത്തന്നെ ഉപേക്ഷിച്ചു. പ്രതികളിലൊരാളായ ലിബിൻ.കെ.ഉതുപ്പിനു ചിക്കൻപോക്സ് രോഗം സ്ഥിരീകരിച്ചതിനാൽ ഐജിയുടെ കോടതിയുടെ അനുമതിയോടെ നേരത്ത തന്നെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലേക്കു മാറ്റിയിരുന്നു. 

ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുളന്തുരുത്തിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്  5 പേരെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ നവംബർ 26ന് എക്സൈസ് സംഘത്തിന്റെ ജീപ്പ് ആക്രമിച്ചു കോട്ടമുറി കോളനിയിൽ ബിബിൻ ബാബുവിനെ (22) കൈവിലങ്ങോടെ മോചിപ്പിച്ചു രക്ഷപ്പെട്ട ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama