go

യാത്രക്കാരെ പെരുവഴിയിലാക്കി ‌കെഎസ്ആർടിസി

SHARE

ഞീഴൂർ ∙ എങ്കിലും കെഎസ്ആർടിസി ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. വാക്കാട് പ്രദേശവാസികളുടെ പരിദേവനമാണിത്. 55 വർഷമായി പ്രദേശത്ത് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നിർത്തലാക്കിയത് വാക്കാട് പ്രദേശത്തെ നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ് കോട്ടയം ഡിപ്പോയിൽ നിന്ന് ദിവസവും അ‍ഞ്ച് ട്രിപ്പാണ് കെഎസ്ആർടിസി നടത്തിയിരുന്നത്. ഇത് ജീവനക്കാരുടെ ക്ഷാമം പറഞ്ഞ് നിർത്തലാക്കിയതോടെ സ്കൂൾ വിദ്യാർഥികളും ജോലിക്കാരും അടക്കം പ്രദേശവാസികൾ യാത്രാ സൗകര്യമില്ലാതെ വലയുകയാണ്. 

പ്രദേശത്ത് യാത്രയ്ക്കായി കെഎസ്ആർടിസി ബസ്സിനെയാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. ഇത് നിർത്തലാക്കിയതോടെ പലരും വൻ തുക ചെലവഴിച്ച് ഓട്ടോയിലും ജീപ്പിലുമൊക്കയാണ് ഇപ്പോൾ യാത്ര. ജനപ്രതിനിധികളും നാട്ടുകാരും കെഎസ്ആർടിസിയെ സമീപിച്ചെങ്കിലും ബസ് സർവീസ് പുനരാരംഭിക്കാൻ തയാറായിട്ടില്ല. 

കഴിഞ്ഞ ദിവസം വാക്കാട് ചേർന്ന ഗ്രാമസഭയിൽ ബസ് സർവീസ് നിർത്തിയതിനെ ചൊല്ലി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി മോൻസ് ജോസഫ് എംഎൽഎയ്ക്കും ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും കൈമാറിയതായി പ‍ഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി അറിയിച്ചു. 

ഉൾ പ്രദേശമായ വാക്കാട് 55 വർഷമായി കെ.എസ്ആർടിസി നടത്തിയിരുന്ന സർവീസ് അവസാനിപ്പിച്ച തീരുമാനം പ്രതിഷേധാർഹമാണെന്നും സർവീസ് പുനരാരംഭിക്കണമെന്നും ജോൺസൺ കൊട്ടുകാപ്പള്ളി ആവശ്യപ്പെട്ടു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama