go

കഞ്ചാവും ബൈക്കുമായി 2 പേർ പിടിയിൽ

Kottayam News
ആന്റോ, ബിജു വർക്കി.
SHARE

പാലാ ∙ കഞ്ചാവും ബൈക്കുമായി 2 പേർ എക്സൈസിന്റെ പിടിയിലായി. 2കേസുകളിലായി 250ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

പാലാ കട്ടക്കയം ഭാഗത്തു വച്ച് മീനച്ചിൽ സ്വദേശി ബിജു വർക്കിയും (38) രാമപുരം മരങ്ങാട് ഭാഗത്തു വച്ച് തൃശൂർ വിൽവട്ടം സ്വദേശി ആന്റോ (32) എന്നു വിളിക്കുന്ന വർഗീസുമാണ് പിടിയിലായത്. ദിവസങ്ങളായി എക്സൈസ് റേഞ്ച് ഷാഡോ ടീം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. 

ബിജു വർക്കി വലിയ അളവിൽ കഞ്ചാവുമായി ടൗണിലെത്തിയതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കുട്ടികളെ വശീകരിച്ച് കാരിയർമാരും ഉപയോക്താക്കളായും മാറ്റുകയായിരുന്നു ബിജു ചെയ്തുവന്നിരുന്നത്.

വർഗീസ് 2 വർഷമായി കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് മരങ്ങാട് ഭാഗത്തു താമസിക്കുകയാണ്. ഇയാളുടെ പക്കൽ നിന്ന് 20ഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

സ്കൂൾ, കോളജ് പരിസരങ്ങൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ സ്ഥിരമായി ആരെയെങ്കിലും കണ്ടാൽ 04822 216729, 9400069517, 9447927927 എന്നീ ഫോൺ നമ്പറുകളിലോ സ്കൂളുകളിലും പഞ്ചായത്ത് ഓഫിസുകളിലും മറ്റു പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന എക്‌സൈസ് കംപ്ലെയ്ന്റ് ബോക്സുകൾ വഴിയോ വിവരം അറിയിക്കണമെന്ന് റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബിനു പറഞ്ഞു.

റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബിനു, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാർ, പ്രിവന്റീവ് ഓഫിസർ കെ.വി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ മനു ചെറിയാൻ, എം.എസ്. മഹാദേവൻ, ഷിബു ജോസഫ്, ജിമ്മി ജോസ്, എം.എൻ. നന്ദു, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ വി.എം. ഷിയാമോൾ, എം.വി. ജയപ്രഭ, ഡ്രൈവർ പി.ആർ.രാഹുൽ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama