go

ആശുപത്രി വസ്ത്രങ്ങൾ നൽകുന്ന സംവിധാനം തുടങ്ങി

Kottayam News
റോട്ടറി ക്ലബ് ഡ്രസ് ബാങ്ക് ഉദ്ഘാടനം പാലാ ജനറൽ ആശുപത്രിയിൽ ഡിസ്ട്രിക്ട് ഗവർണർ ഇ.കെ.ലൂക്ക് നിർവഹിക്കുന്നു
SHARE

പാലാ ∙ വാഹനാപകടങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ട് ആശുപത്രികളിലെത്തുന്നവർക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ നൽകുന്ന സംവിധാനത്തിന് ജനറൽ ആശുപത്രിയിൽ തുടക്കമായി. 

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ.കെ. ലൂക്ക് ആശുപത്രി ആർഎംഒ അനീഷ് കെ. ഭദ്രന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏതു പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളും ഇവ സൂക്ഷിക്കാനുള്ള അലമാരയുമാണ് റോട്ടറി സംഭാവന നൽകിയത്. 

പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. മാത്യു തോമസ്, അസിസ്റ്റന്റ് ഗവർണർ ടിംസ് ജോസഫ്, സന്തോഷ് മാട്ടേൽ, ജോണി സി. തോമസ്, ദേവസ്യാച്ചൻ മറ്റത്തിൽ, ടിസൺ മാത്യു, നിഷ ജോസ് കെ. മാണി, ജോസ് അഗസ്റ്റിൻ, പി.വി. ജോർജ്, ലിബി മൂഴയിൽ, തോമസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama