go

മുന്നണികൾ മാറി മാറി ഭരിച്ചിട്ടും ഈഴവ സമുദായത്തിന് പ്രയോജനം ലഭിച്ചില്ല : തുഷാർ വെള്ളാപ്പള്ളി

Kottayam news
എസ്എൻഡിപി യോഗം 56-ാം നമ്പർ പത്തനാട് ശാഖയുടെ നവതി ആഘോഷവും സർവ മത സമ്മേളനവും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
SHARE

പത്തനാട് ∙ ഇടത്-വലത് മുന്നണികൾ മാറി മാറി ഭരിച്ചിട്ടും ഈഴവ സമുദായത്തിന് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. 56-ാം നമ്പർ പത്തനാട് എസ്എൻഡിപി ശാഖാ യോഗത്തിന്റെ നവതി ആഘോഷവും സർവമത സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഭൂരിപക്ഷ സമുദായമായിട്ടും ഈഴവരെ അവഗണിക്കുന്ന നടപടിയാണ് ഇരു മുന്നണികളും ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ വേരുറപ്പിക്കുന്നതിന് മുൻപ് ആദ്യ കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത് എസ്എൻഡിപി യോഗമാണെന്നും അത് ആരും മറക്കരുതെന്നും തുഷാർ പറഞ്ഞു. 

എസ്എൻഡിപി യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടിന്റെ അധ്യക്ഷത വഹിച്ചു. കങ്ങഴ പുതൂർപ്പള്ളി ചീഫ് ഇമാം മുഹമ്മദ് ഷഫീഖ് മന്നാനി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.എം.ചന്ദ്രൻ, കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രദീപ്, യൂണിയൻ കൗൺസിലർ രജനീഷ്, ഫാ.പൗലോസ് നൈനാൻ, ഷൈജു.ടി.സൈമൺ, സുരേഷ് ഇലഞ്ഞിപ്പുറം, മനുലാൽ, കെ.എൻ.വിജയകുമാർ, മനു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama