go

പട്ടാപ്പകൽ കവർച്ച; 4 പേർ അറസ്റ്റിൽ

Kottayam News
കുന്നുംഭാഗത്ത് കട ഉടമയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അജ്മൽ , നൗഷാദ്, അജേഷ്, അലൻ.
SHARE

പൊൻകുന്നം ∙ കുന്നുംഭാഗത്ത് പട്ടാപ്പകൽ ഇലക്ട്രിക്കൽ സ്ഥാപന ഉടമയെ ആക്രമിച്ച് കണ്ണിൽ മുളക് സ്പ്രേ അടിച്ച് പണം കവർന്ന സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പാറത്തോട് പാറയ്ക്കൽ പി.എൻ.നൗഷാദ് (54), ആനക്കല്ല് ചെരുപുറത്ത്പുളിന്താഴെ അജ്മൽ അബു (39), കാഞ്ഞിരപ്പള്ളി ആനക്കല്ല് കാവുകാട്ട് വടക്കേശേരിയിൽ അജേഷ് തങ്കപ്പൻ (അപ്പു-23), ആനക്കല്ല് വളവുകയം കാക്കനാട്ട് അലൻ തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്. 

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമികൾ എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

∙ ക്വട്ടേഷൻ എന്നു  സംശയം

കട ഉടമയും അയൽവാസിയും തമ്മിൽ ഉണ്ടായിരുന്ന മുൻ വൈരാഗ്യം  ആണ് ആക്രമണത്തിന് പിന്നിലെന്ന സംശയത്തിൽ  പൊലീസ്. ക്വട്ടേഷൻ കൊടുത്ത് ആക്രമണം നടത്തിയതായും  ഇതിന് ഇടനില നിന്നത് കോട്ടയം ചെങ്ങളം സ്വദേശിയായ റിട്ട. എസ്ഐ ആണെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 2 ലക്ഷം രൂപ പറഞ്ഞ് ഉറപ്പിച്ച ഇടപാടിനു നിലവിൽ ഒരുലക്ഷം രൂപ നൽകിയതായാണ് കരുതുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama