go

വിശപ്പു രഹിത പഞ്ചായത്തിന് സഹായകമായി വാഴൂരിൽ ബജറ്റ്

SHARE

വാഴൂർ ∙ ഉൽപാദന മേഖലയ്ക്ക് മുൻതൂക്കം നൽകി വാഴൂർ പഞ്ചായത്ത് ബജറ്റ്. 13 കോടി 32 ലക്ഷം രൂപ വരവും 13 കോടി 23 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ജോൺ അവതരിപ്പിച്ചത്.

ബജറ്റിൽ കൃഷി, ക്ഷീര വികസനം, പച്ചക്കറി കൃഷി എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ട്. കുടുംബശ്രീയുടെ വിശപ്പ് രഹിത പഞ്ചായത്ത് എന്ന ആശയത്തിന് സഹായകമാകുന്നതാണ് ബജറ്റ്. ഭവന പുനരുദ്ധാരണം, ഭവന നിർമാണം, കുടിവെള്ള ലഭ്യത, തെരുവ് വിളക്ക് തെളിയിക്കുന്ന ഗ്രാമ ജ്യോതി പദ്ധതി എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ, ഭിന്നശേഷിക്കാരുടെ കലാകായിക മേള, വയോജനങ്ങളുടെ യോഗ പരിശീലനം, ശിശു സൗഹൃദ ബാല സൗഹൃദ പഞ്ചായത്ത്, വയോജന ക്ഷേമം, യുവജന ക്ഷേമം എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.പുഷ്‌കലാദേവി അധ്യക്ഷത വഹിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.വിജയകുമാർ, ഗീതാ എസ്.പിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama