go

കാളവണ്ടി ഓടിച്ച് പ്രതിഷേധം

Kottayam news
പരുത്തിമൂട്-കാളചന്ത റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളവണ്ടി ഓടിച്ചു നടത്തിയ പ്രതിഷേധം.
SHARE

പത്തനാട് ∙ പരുത്തിമൂട്-കാളചന്ത റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളവണ്ടി ഓടിച്ചു പ്രതിഷേധിച്ചു.

 നാളുകളായി തകർന്നുകിടക്കുന്ന റോഡ് പുനരുദ്ധരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനു ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിൻ സലീം ഉദ്ഘാടനം ചെയ്തു. ബിനിൽ ബാബു, അജിൻ, ലിബിൻ ഫിലിപ്പ്, ജോജിമോൻ ചാക്കോ, മനീഷ്, റോൾഫി, ബാഷ, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama