go

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് ‘കിഡ്നാപ്പിങ്’ കിംവദന്തി; പക്ഷേ ക്ലൈമാക്സിൽ

police
SHARE

കോട്ടയം ∙ പള്ളത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം പരിഭ്രാന്തി പരത്തി. നാട്ടുകാർ അറിയിച്ചതനുസരിച്ച് ചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊണ്ടുപോയത് പൊലീസ് സ്ക്വാഡിലെ ടീമാണെന്നു കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് അയവു വന്നത്. 

ഇന്നലെ വൈകിട്ട് 5ന് പള്ളം ബോർമ കവലയിലാണ് സംഭവം. റോഡരികിലെ താൽക്കാലിക തട്ടുകടയിൽ ഒരാഴ്ചയായി ജ്യൂസ് വിൽപന നടത്തിവരുകയായിരുന്നു ചാന്നാനിക്കാട് സ്വദേശിയായ യുവാവ്. കാറിലെത്തിയ സംഘം കടയ്ക്കുസമീപം നിർത്തിയശേഷം യുവാവിനെ ബലമായി കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സംഘത്തിലൊരാൾ യുവാവിന്റെ ബൈക്കും ഓടിച്ചുകൊണ്ടു കാറിന്റെ പിന്നാലെ പോയി. 

പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോവുകയും ബൈക്കുമായി കടന്നതും പ്രദേശത്ത് ചർച്ചയായി. വിവരം അറിഞ്ഞെത്തിയ ചിങ്ങവനം പൊലീസ് നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.  അന്വേഷണം വേഗത്തിലാക്കാൻ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് സന്ദേശം അയച്ചു. 

മണർകാട് സ്റ്റേഷനിൽനിന്നു പൊലീസ് ചിങ്ങവനത്തേക്കു വിളിച്ചു. മഫ്തിയിലെത്തിയ മണർകാട് പൊലീസാണ് യുവാവിനെ കാറിൽ കയറ്റികൊണ്ടുപോയതും ബൈക്ക് കസ്റ്റഡിയിലെടുത്തതെന്നും വിവരം ലഭിച്ചതോടെ ചിങ്ങവനം പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 

അതേസമയം, ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ടാണ് യുവാവിനെ മഫ്തിയിലെത്തിയ പൊലീസ് പിടികൂടിയതെന്നു മണർകാട് പൊലീസ് അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama