go

തിരുനക്കര ഉൽ‍സവം ഇന്നു കൊടിയേറും

kottayam-thirunakkara
ഫയൽചിത്രം
SHARE

കോട്ടയം∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവമേളം ഇന്നു തുടങ്ങും. ഇന്നു സന്ധ്യയ്ക്കാണ് കൊടിയേറ്റ്. ക്ഷേത്ര മൈതാനത്തിന്റെ മുഖ്യ കവാടം അണിഞ്ഞൊരുങ്ങി വർണാഭമായി. മൈതാനത്ത് കടകൾ നിരന്നു. ആർട്ഗാലറിയും ഉയർന്നു. തിരുനക്കരയിലും ചുറ്റുവട്ടത്തും അലങ്കാര ദീപങ്ങൾ ഇന്നു മിഴി തുറക്കും . 

ഇനി ആറാട്ട് ദിനം കഴിഞ്ഞുമാത്രമേ ഇവ മിഴി പൂട്ടു. രാത്രിയിലെ അലങ്കാരവും വെളിച്ചവും തിരക്കും തിരുനക്കര ഉൽസവത്തിന്റെ പ്രത്യേകതയാണ്. തന്ത്രി താഴമൺ കണ്ഠര് മോഹനര് ഇന്നു വൈകിട്ട് 7 നു  കൊടിയേറ്റും. തുടർന്നു  പൊതുസമ്മേളനം. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ അധ്യക്ഷത വഹിക്കും. 

ക്ഷേത്ര മൈതാനത്താണ് കലാപരിപാടികളുടെ വേദി. മൈതാനത്തെ പടിക്കെട്ടുകളിൽ ഇരുന്നു നൃത്തവും സംഗീതവും കഥകളിയും ഓട്ടൻതുള്ളലും ഗാനമേളയുമൊക്കെ ആസ്വദിക്കാം. 5–ാം ഉൽസവം മുതൽ എല്ലാദിവസവും വൈകിട്ട് ആറിനു ക്ഷേത്രത്തിനു പുറത്തു കിഴക്കേഗോപുരത്തിന്റെ മുന്നിൽ ആനകളും മേളവും ഒരു മിച്ചെത്തുന്ന കാഴ്ചശ്രീബലിയാണ് മറ്റൊരു പ്രൗഢമായ കാഴ്ച. 

തിരുനക്കര പൂരം 23 ന് ആണ്. ജില്ലാ ഭരണകൂടവും വിവിധ വകുപ്പും നഗരസഭയും കൈകോർത്താണ് പൂരം നടത്തുന്നത്. ദേവസ്വവും ഉപദേശക സമിതിയും നേതൃത്വം വഹിക്കും. പൂരത്തിനു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ കുടമാറ്റത്തിനു കാഴ്ചയുടെ വിരുന്നൊരുക്കും. ഉൽസവത്തോടനുബന്ധിച്ചു തിരുനക്കര മൈതാനത്തും പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തുമായി വ്യാപാര –വിനോദ മേളയും ഒരുക്കിയിട്ടുണ്ട്. 

തിരുനക്കരയിൽ ഇന്ന് 

∙ക്ഷേത്രത്തിൽ: മുറജപം – ബ്രഹ്മണ സമൂഹമഠം – രാവിലെ 8.00, കൊടിയേറ്റ് – വൈകിട്ട് –7.00.

∙ശിവശ്കതി കലാവേദി: ഭാഗവതപാരായണം – 7.00, ശിവപുരാണ പാരാ.ണം – 10.00, നാരായണീയ പാരായണം – 11.00, തിരുവാതിര –200, നൃത്തം –3.00, ഭക്തിഗാന മേള – 4.00, ഭജന –5.00, പൊതു സമ്മേളനം – 8.00, നൃത്ത ശിൽപം – ജയകേരള ചിൽഡ്രൻസ് തിയറ്റർ– ശാലുമേനോൻ –9.00, ഗാനമേള – ജിൻസ് ഗോപിനാഥ് –10.00

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama