go

പ്രസംഗത്തിനിടെ കമാൻഡോ തലചുറ്റി വീണു; ‘‘ഡോണ്ട് വറി ബേട്ടാ, ജാവോ’’

kottayam-commando-fell-down
നാഗമ്പടം മൈതാനത്ത് എൻഡിഎ പൊതുയോഗത്തിനിടെ കമാൻഡോ തളർന്നുവീണപ്പോൾ. ചിത്രം: മനോരമ
SHARE

രാജ്നാഥ് സിങിന്റെ പ്രസംഗം നടക്കുന്നതിനിടെ സുരക്ഷാ സേനയിലെ കമാൻഡോ തലചുറ്റി വീണു. വേദിയുടെ താഴെ വലതു വശത്തായി നിലയിറുപ്പിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വീണത്. പൊലീസും വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉടൻ തന്നെ സഹായവുമായി എത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാതെ പരിഭ്രാന്തിയിലായി ജനം. 

പ്രസംഗം പാതിയിൽ നിർത്തിയ രാജ്നാഥ് സിങ് വൈദ്യസഹായം ലഭ്യമാക്കാൻ നിർദേശിച്ചു.  വീണെങ്കിലും വീണ്ടും ജോലി തുടരാൻ തയാറായിരുന്നു കമാൻഡോ. ഒടുവിൽ ‘‘ഡോണ്ട് വറി ബേട്ടാ, ജാവോ’’ എന്നാവർത്തിച്ചു പറഞ്ഞാണ് രാജ്നാഥ് സിങ്  പൊലീസ് വാഹനത്തിലേക്ക് അദ്ദേഹത്തെ പറഞ്ഞയച്ചത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama