go

വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് ഈ കിണർ, കാണാനായി നിരവധിപ്പേരെത്തുന്നു...

Kottayam News
തലയോലപ്പറമ്പ് മുണ്ടിയിൽ എം.ഒ. ജോസഫിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളം ഉയർന്ന നിലയിൽ
SHARE

തലയോലപ്പറമ്പ്∙ കടുത്ത വേനലിൽ കിണറ്റിൽ വെള്ളം ഉയർന്നത് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. തലയോലപ്പറമ്പ് മുണ്ടിയിൽ എം.ഒ. ജോസഫിന്റെ വീട്ടുമുറ്റത്തെ 20 അടി താഴ്ച്ചയുള്ള കിണറ്റിൽ 16 അടിയിൽ കൂടുതൽ വെള്ളം ഉയർന്നത് തീർത്തും അപ്രതീക്ഷിതമായി. കഴിഞ്ഞ 2നു സാധാരണ നിലയിലും 4 അടിയോളം വെള്ളം ഉയർന്നെങ്കിലും പിന്നീടു താണു. 9നു വൈകിട്ട് കിണറ്റിലെ വെള്ളം വറ്റിയോ എന്നു നോക്കിയപ്പോഴാണ് കിണറ്റിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന കാഴ്ച്ച കണ്ടത്.

തൊട്ടടുത്തു താമസിക്കുന്ന സഹോദരന്റെ വീട്ടിലെ ഇതിലും താഴ്ചയുള്ള കിണറ്റിൽ കഷ്ടി 2 അടി വെള്ളം മാത്രമാണ് ഉള്ളത്. 15 വർഷത്തിനു മുകളിലായി കിണർ കുഴിച്ചിട്ട്. ഇതിനു മുൻപ് ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടായിട്ടില്ല. മഴക്കാലത്തുപോലും ഇത്രയധികം വെള്ളം കിണറ്റിൽ ഉണ്ടായിട്ടില്ലെന്ന് ജോസ് പറഞ്ഞു. നിറവ്യത്യാസമൊ രുചി മാറ്റമോ  ഇല്ലാതെ നല്ല തെളിഞ്ഞ വെള്ളമാണ് ഉയർന്നു വന്നത്.

സമീപകാലത്ത് ഈ പ്രദേശങ്ങളിൽ  കാര്യമായ മഴകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ കിണറ്റിൽ ഇത്രയും വെള്ളം ഉയർന്നത്. വീട്ടുകാരിൽ ചെറിയ ഭയവും ഉളവാക്കിയിട്ടുണ്ട്.വെള്ളം കാണുന്നതിനായി നിരവധി പേരാണ് ജോസഫിന്റെ വീട്ടിലേക്ക് എത്തുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama