go

കാറിന്റെ മരണപ്പാച്ചിൽ ; യുവാവിന് ദാരുണാന്ത്യം

Kottayam News
സബിൻ
SHARE

പാമ്പാടി ∙ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. മീനടം തിടുപ്പിലായ കൊച്ചുവീട്ടിൽ പരേതനായ സണ്ണിയുടെ മകൻ സബിൻ കുര്യാക്കോസ് ( വിജിൽ-28) ആണു മരിച്ചത്. സംസ്കാരം  ഇന്ന് 3ന് തോട്ടയ്ക്കാട് മാർ അപ്രേം പള്ളിയിൽ, പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദർശിനെ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ നിർത്താതെ കടന്നു കളഞ്ഞു. ദേശീയ പാതയിൽ വെള്ളൂർ എട്ടാം മൈൽ ജംക്‌ഷനു സമീപം ഇന്നലെ രാത്രി 9.30നാണ് അപകടം നടന്നത്.

വെള്ളൂർ ഭാഗത്തേക്ക് വന്ന ബൈക്കിൽ കോട്ടയം ഭാഗത്തേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലിരുന്ന സബിൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ നിർത്താതെ ഓടിച്ചു പോയി. ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama