go

സിഎംഎസ് കോളജിലെ കെട്ടിടങ്ങൾക്ക് പഴമ നഷ്ടമാവില്ല!

Kottayam News
നവീന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സിഎംഎസ് കോളജ് ഗ്രേറ്റ് ഹാൾ.
SHARE

കോട്ടയം ∙ ചരിത്രമുറങ്ങുന്ന സിഎംഎസ് കോളജിലെ വിവിധ കെട്ടിടങ്ങൾ പഴമ നഷ്ടപ്പെടാതെ നവീകരിക്കുന്നു. യൂണിവേഴ്സിറ്റി ഗ്രേറ്റ് കമ്മിഷന്റെ കീഴിൽ 100 വർഷത്തിൽ അധികമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ കോളജുകൾക്ക് ലഭിക്കുന്ന സ്പെഷൽ ഹെറിറ്റേജ് പദവി സിഎംഎസ് കോളജിനു ലഭിച്ചതോടെയാണ് നവീകരണം ആരംഭിച്ചത്. ഇതോടനുബന്ധിച്ച് കോളജിലെ 8 കെട്ടിടങ്ങൾ പഴമ നിലനിർത്തി സംരക്ഷിക്കുന്നതിനായി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. 4 കോടി രൂപ ചെലവഴിച്ചാണ് നിർ‍മാണം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 2 കോടി രൂപ ചെലവഴിച്ച് 1892–ൽ നിർമിച്ച ഗ്രേറ്റ് ഹാൾ, 1819–ൽ നിർമിച്ച പ്രിൻസിപ്പൽ ബംഗ്ലാവ്, 1842–ൽ നിർമിച്ച ചാപ്പൽ എന്നിവയാണ് നവീകരിക്കുന്നത്. ഒരു വർഷത്തിലധികമായി നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ. 

ഗ്രേറ്റ് ഹാളിന്റെ മേൽക്കൂര അലുമിനിയം ഷീറ്റ് ഉപയോഗിച്ച് വിരിച്ച ശേഷം അതിനു മുകളിൽ ഓട് വിരിക്കും. ആദ്യഘട്ട നവീകരണം 5 മാസത്തിനകം പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള കെട്ടിടങ്ങളുടെ നവീകരണം ആരംഭിക്കും. പഴമ നിലനിർത്താൻ കുമ്മായം ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. യുജിസിയുടെ കീഴിൽ പ്രത്യേക ഉപദേശ സമിതി അംഗങ്ങളായ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ഡോ.പി .ബലറാം, തിരുപ്പതി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അവുലാ ദാമോദരൻ, ന്യൂഡൽഹി ഇന്റാക് പ്രതിനിധി പ്രഫ. യൂജിൻ പണ്ടാല എന്നിവരുടെ മാർഗ നിർദേശത്തിലാണു നിർമാണം പുരോഗമിക്കുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama