go

ബവ്റിജസ് ഔട്ട്‌ലെറ്റിലെ ജനറേറ്ററിന് തീ പിടിച്ചു; 'ജവാനെ' രക്ഷിക്കാൻ വെള്ളം കോരൽ

Kottayam News
കറുകച്ചാൽ ബവ്റിജസ് ഔട്ട്‌ലെറ്റിലെ ജനറേറ്ററിന് തീ പിടിച്ചതറിഞ്ഞ് എത്തിയ അഗ്നിശമന സേന ജനറേറ്റർ ഇരുന്ന മുറി പരിശോധിക്കുന്നു.
SHARE

കറുകച്ചാൽ ∙ ബവ്റിജസ് ഔട്ട്‌ലെറ്റിലെ ജനറേറ്ററിന് തീ പിടിച്ചു. വിവരമറിഞ്ഞ് ക്യുവിൽ നിന്നും 'ജവാനെ' രക്ഷിക്കാൻ ഓടിയെത്തിയത് നൂറു കണക്കിന് ആളുകൾ. ഇന്നലെ വൈകിട്ട് 6ന് കറുകച്ചാൽ ബവ്റിജസ് ഔട്ട്‌ലെറ്റിനുള്ളിലെ ജനറേറ്ററാണ് വൻ ശബ്ദത്തോടെ കത്തിയത്. ജവാൻ മദ്യം സൂക്ഷിച്ചിരുന്ന മുറിക്ക് സമീപത്താണ് ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നത്.  ‘ജവാന്’ എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു വിവരമറിഞ്ഞ് എത്തിയ പലർക്കും ആദ്യം അറിയേണ്ടിയിരുന്നതും. ജനറേറ്റർ മുറിയിൽ നിന്നു തീ പടരുന്നതു കണ്ടതോടെ സമീപത്തെ കിണറ്റിൽ നിന്നു വെള്ളം കോരി ബക്കറ്റുകളിലാക്കി എത്തിക്കാനുള്ള‍ മത്സരമായിരുന്നു .

തീ അണഞ്ഞതോടെ ജീവനക്കാരും ക്യൂവിൽ ഉണ്ടായിരുന്നവരും ചേർന്ന് ജനറേറ്റർ പുറത്തേക്ക് എത്തിച്ചു.ചൂടേറ്റു പഴുത്ത ജനറേറ്റർ പുറത്തിറക്കുന്നതിനിടയിൽ സെയിൽസ്മാൻ ആറ്റിങ്ങൽ സ്വദേശി സുധീർ സുബൈറിന്റെ (42) കാലുകൾക്കു പൊള്ളലേറ്റു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ അര മണിക്കൂറിലേറെയായി ജനറേറ്ററിലായിരുന്നു ബവ്റിജസ് ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം. ഇതിനിടയിലാണ് സ്ഫോടന ശബ്ദത്തോടെ ജനറേറ്റർ കത്തിയത്. തുടർന്ന് ജനറേറ്റർ ഇരുന്ന മുറിയിലേക്കു തീ പടർന്നു. മുറിയിൽ സൂക്ഷിച്ചിരുന്ന പഴയ ബിൽ ബുക്കുകളും റജിസ്റ്ററുകളും രേഖകളും കത്തി നശിച്ചു. 2 മുറിക്കപ്പുറത്താണു വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചിരുന്നത്. ഇവിടേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama