go

ജോമോനെ തേടിയെത്തി ‘വിൻവിൻ ’ ഭാഗ്യം

Kottayam News
ജോമോൻ
SHARE

പാലാ ∙ കേരള വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ കരൂർ മംഗലത്തിൽ ജോമോന്. രാമപുരത്തെ റബർ കടയിലെ ജീവനക്കാരനാണ് . ശോച്യാവസ്ഥയിലായ വീട് പൊളിക്കാൻ തുടങ്ങിയ ദിവസമാണ് ഭാഗ്യം ജോമോനെ തേടിയെത്തിയത്. നഗരസഭയിൽ നിന്ന് ലഭിച്ച ഭവന നിർമാണ പദ്ധതി ധനസഹായ പ്രകാരം വീട് പുതുക്കിപ്പണിയാനായാണ് ഷീറ്റിട്ട് നിർമിച്ചിരുന്ന ചെറിയ വീട് പൊളിച്ചു തുടങ്ങിയത്. 3 സെന്റ് മാത്രമാണ് ജോമോന് സ്വന്തമായുള്ളത്. കഴിഞ്ഞ ദിവസം പാലായിലേക്ക് പോകുന്ന വഴിയാണ് ടിക്കറ്റെടുത്തത്. അഞ്ജുവാണ് ഭാര്യ. മകൾ:‍ റോസ്മരിയ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama