go

ലോ ഫ്ലോർ എസി ബസിൽ യാത്രക്കാരൻ ഛർദിച്ചു; ബസ് കഴുകിച്ച് ജീവനക്കാർ, പ്രതിഷേധിച്ച് യാത്രക്കാർ

Kottayam News
യാത്രയ്ക്കിടെ ബസിനുള്ളിൽ ഛർദിച്ച അസം സ്വദേശിയായ അസദുൽ ഇസ്ലാം, ബസ് കോട്ടയം കെ എസ് ആർ ടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബസിനുൾവശം കഴുകുന്നതിനായി പാട്ടയിൽ വെള്ളവുമായി എത്തുന്നു. ബസിലെ യാത്രക്കാരാണ് പുറത്തിറങ്ങി നിൽക്കുന്നത്.
SHARE

കോട്ടയം ∙ യാത്രയ്ക്കിടെ ബസിൽ ഛർദിച്ച അസം സ്വദേശിയെക്കൊണ്ടു ജീവനക്കാർ ബസ് കഴുകിച്ചു. യാത്രക്കാർ പ്രതിഷേധിച്ചതോടെ ജീവനക്കാരുടെ സഹായത്തോടെയാണു ബസ് വൃത്തിയാക്കിയതെന്നു കെഎസ്ആർടിസി അധികൃതർ ന്യായീകരിച്ചു. ഇന്നലെ വൈകിട്ട്  കോട്ടയം ബസ് സ്റ്റാൻഡിലാണു സംഭവം.

അസം ഗുവാഹതി നൗഗായ് സ്വദേശി അസദുൽ ഇസ്‍ലാമിനാണ് ദുരനുഭവം. എറണാകുളത്തു നിന്നുള്ള തിരുവനന്തപുരം ലോ ഫ്ലോർ എസി ബസിലെ യാത്രക്കാരായിരുന്നു അസദുൽ ഇസ്‍ലാമും സുഹൃത്തുക്കളും.  ചെങ്ങന്നൂർ പ്രാവിൻകൂടിലെ ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റിലാണ് ഇവർ ജോലി ചെയ്യുന്നത്.

യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ഛർദിച്ചുവെന്നു അസദുൽ ഇസ്‍ലാം പറഞ്ഞു. കോട്ടയം ഡിപ്പോയിൽ എത്തിയപ്പോൾ ബസിൽ നിന്ന് മറ്റു യാത്രക്കാരെ ഇറക്കി നിർത്തി. വെള്ളം എടുത്തുകൊണ്ടുവന്ന് അസദുൽ ബസ് കഴുകി. ബസ് കഴുകാൻ കോട്ടയം ഡിപ്പോയിൽ സൗകര്യവും അതിനായി ശുചീകരണ ജീവനക്കാർ ഉള്ളപ്പോഴാണ്  യാത്രക്കാരനോടു കഴുകാൻ നിർബന്ധിച്ചത്. അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നു കോട്ടയം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എ. അബ്ദുൽ നാസർ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama