go

മുത്തേരിമടയിൽ പാലം വന്നില്ല; നാട്ടുകാർക്ക് നിരാശ ബാക്കി

Kottayam News
കുമരകം മുത്തേരിമട ആറ്റിൽ പാലം പണിയേണ്ട സ്ഥലം.
SHARE

കുമരകം ∙ മുത്തേരിമടയിൽ ഇനി എന്നൊരു പാലം ഉയരും? കുമരകത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു ബസാർ ഗവ. യുപി സ്കൂൾ വിദ്യാർഥിനി ആതിര  മുത്തേരിമടയിൽ നിന്നു വടക്കേക്കരയിലേക്കു പാലം വേണമെന്നാവശ്യപ്പെട്ടു നിവേദനം നൽകിയിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നടപടിയായില്ല. വേനൽ അവധി കഴിഞ്ഞു സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കു കടത്തുവള്ളം മാത്രമാണ് ഇനിയുള്ള ആശ്രയം. ഇടവട്ടം, കുമ്പളന്തറ നിവാസികളുടെ യാത്രാദുരിതം ആതിര ശിവദാസിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും ഫലം കാണാത്തതിൽ നിരാശരാണു നാട്ടുകാർ. സ്കൂൾ തുറക്കുമ്പോഴേക്കും മഴക്കാലമാകും. മൂത്തേരിമട ആറ്റിൽ അപ്പോൾ കുത്തൊഴുക്കുമുണ്ടാകും. 

സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുമായി ചെറിയ വള്ളത്തിലൂടെ സഞ്ചരിച്ച് ആറിനു മറുകരയിൽ എത്തുമ്പോഴേ യാത്രക്കാർക്കും കടത്തുവള്ളക്കാരനും ശ്വാസം നേരെ വീഴൂ.  കുത്തൊഴുക്കുള്ള ആറിനു കുറുകെ യാത്ര അത്രയ്ക്കും ഭീതി നിറഞ്ഞതാണ്. കടത്തുവള്ളമില്ലാതെ വന്നാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആറ്റിലൂടെ പോകുന്ന ഏതെങ്കിലും വള്ളത്തിൽ മറുകര കടക്കാൻ കഴിഞ്ഞാലേ സ്കൂളിലെത്താനാകൂ. അതിനു സാധിച്ചില്ലെങ്കിൽ പഠിപ്പു മുടങ്ങും. നേരത്തേ      മുത്തേരിമടയിൽ നിന്നു കിഴക്കോട്ടു കടത്തിറക്കുണ്ടായിരുന്നെങ്കിലും ഇവിടെ പാലം പണിതതോടെ വടക്കേക്കരയിലേക്കു മാത്രമായി കടത്തിറക്ക്.  വടക്കേക്കരയിലേക്കു പാലം പണിതാൽ ഒരു പ്രദേശത്തിന്റെ യാത്രാക്ലേശത്തിനു പരിഹാരമാകുമെങ്കിലും അധികൃതർ കണ്ണു തുറക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama