go

'എറണാകുളം - കോട്ടയം – കായംകുളം' ഇരട്ടപ്പാത എന്നു കൂട്ടിമുട്ടും...?

Kottayam News
SHARE

തടസ്സങ്ങൾ

1.    ഭൂമി ഏറ്റെടുക്കൽ

സ്ഥലം ഏറ്റെടുക്കൽ പ്രക്രിയയിൽ നേരിട്ട അകാരണമായ വൈകൽ
റെയിൽവേ ഇരട്ടപ്പാത നിർമാണം (കോട്ടയം ജില്ല)
ആകെ ഏറ്റെടുക്കേണ്ട സ്ഥലം: 36 ഹെക്ടർ
ഇതുവരെ ഏറ്റെടുത്തത്: 32 ഹെക്ടർ
ബാക്കിയുള്ളത്: 4 ഹെക്ടർ 

(കോട്ടയം നഗരത്തിൽ)
ഇരട്ടപ്പാതയ്ക്കായി  ഏറ്റുമാനൂർ പാറോലിക്കൽ ഗേറ്റ് മുതൽ മുട്ടമ്പലം വില്ലേജിലെ കൊടൂർ ആറു വരെയുള്ള ഏഴ് കിലോ മീറ്റർ ദൂരത്തിലെ 3.9872 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുണ്ട്.  ഇതിൽ 2.0860 ഹെക്ടർ സ്ഥലം മുട്ടമ്പലം വില്ലേജിലും 0.6019 ഹെക്ടർ സ്ഥലം പെരുമ്പായിക്കാട് വില്ലേജിലും 1.2993 ഹെക്ടർ സ്ഥലം അതിരമ്പുഴ വില്ലേജിലുമാണ്.
സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ ഇനി വേണ്ടത്  –3 മാസം

 2.   പാതയൊരുക്കൽ

 ∙ പാടശേഖരങ്ങളും ചതുപ്പുനിലങ്ങളും നിറഞ്ഞ ഭൂമി മണ്ണടിച്ച് ഉയർത്തി ഉറപ്പിക്കുന്നതിനു നേരിടുന്ന കാലതാമസം

∙ ആധുനിക സാങ്കേതികവിദ്യയായ പിവിഡി (പ്രീഫാബ്രിക്കേറ്റഡ് വെർട്ടിക്കൽ ‍െഡ്രയിൻസ്) യന്ത്രസഹായത്തോടെ ഉപയോഗിച്ചാണ് ജലനിർഗമന മണ്ണൊരുക്കൽ

 3.    മീനച്ചിലാറ്റിലെ പാലങ്ങൾ

∙ റെയിൽപാലങ്ങളുടെയും അടിപ്പാലങ്ങളുടെയും പുനർനിർമാണം മീനച്ചിലാറിന്റെ രണ്ടു കൈവഴികൾക്കും മേലെ നീലിമംഗലത്തും നാഗമ്പടത്തും 2 പാലങ്ങൾ നിർമിക്കണം. അതിന്റെ പണിപൂർത്തിയായി വരുന്നു. കൊടൂരാറിനു കുറുകെയും റെയിൽ പാലം പണിയണം. കൂടാതെ മുട്ടമ്പലത്ത് അടിപ്പാലത്തിനും പദ്ധതിയുണ്ട്.

4.    വെല്ലുവിളിയായി തുരങ്കങ്ങൾ

റെയിൽപാതയിലെ കൗതുകമുണർത്തുന്ന രണ്ടു തുരങ്കങ്ങളുടെ പുനർനിർമിതിയാണു റെയിൽവേയുടെ മുന്നിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്നത്. ഇതിൽ ഒന്ന് കട്ട് ആൻഡ് കണക്‌ഷൻ രീതിയിലാണു വിഭാവനം ചെയ്യുന്നത്. ഇതിനു കൂടുതൽ സമയം എടുക്കും. മണ്ണുനീക്കൽ പുരോഗമിക്കുന്നു.

5.   വലിയ മേൽപാലം

തുരങ്കത്തിനു മുകളിലായി കെകെറോഡിൽ വലിയ മേൽപാലം തീർക്കുവാനുള്ള പണി എങ്ങുമെത്തിയില്ല. പാലം പണി തീർന്നതിനുശേഷം വേണം താഴെ മണ്ണുനീക്കി പാത ഒരുക്കാൻ. റബർ ബോർഡ് റോഡിലും മേൽപാലം ഉയരേണ്ടതുണ്ട്.

6.  പുതിയ  സ്റ്റേഷൻ  ടെർമിനൽ

നിലവിലെ സ്റ്റേഷൻ കെട്ടിടവും പ്ലാറ്റ്ഫോമുകളും പൈതൃക പദവിയിൽ നിലനിർത്തി, രണ്ടാംടെർമിനലായി പുതിയ  സ്റ്റേഷൻ കെട്ടിടത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും  നിർമാണം. ഇരട്ടപ്പാതയ്ക്കു കിഴക്കായി  പഴയ സ്റ്റേഷന് എതിർവശത്തായാണു സ്ഥാനം. കോട്ടയത്തിന്റെ പ്രൗഢിക്ക് ഒത്തവിധം എല്ലാ സൗകര്യങ്ങളോടെയും വിഭാവനം ചെയ്യുന്ന രണ്ടാം ടെർമിനൽ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഷനുകളിലൊന്നായി മാറും.  എന്നാൽ ഇതിന്റെ നിർമാണം തുടങ്ങാത്തത്  റെയിൽപാതയുടെ അലൈൻമെന്റിനെ ബാധിക്കുമെന്നതിനാൽ ഇരട്ടപ്പാത കൂട്ടിമുട്ടിക്കാനും കൂടുതൽ കാത്തിരിക്കേണ്ടിവരും.

പൂർത്തിയായത് - 96കി.മീ
പൂർത്തിയാകാനുള്ളത്- 18കി.മീ (ഏറ്റുമാനൂർ – ചിങ്ങവനം)

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama