go

പുലിവാലുപിടിച്ച് ‘പൂച്ചക്കൊലപാതകം’

kottayam-ajayakumar
അജയകുമാർ
SHARE

കറുകച്ചാൽ∙ അയൽപക്കത്തെ പൂച്ച സ്വന്തം വീട്ടിൽകയറുന്നത് ഇഷ്ടമില്ലെങ്കിൽ ഓടിച്ചുവിടുക. അടിച്ചു കൊന്നാൽ അകത്താകും, ഈ കങ്ങഴക്കാരനെപ്പോലെ. അയൽക്കാരൻ വളർത്തിയ പൂച്ചക്കുഞ്ഞുങ്ങളെ അടിച്ചുകൊന്നു കെട്ടിത്തൂക്കിയതിനാണ് കങ്ങഴ ഇലയ്ക്കാട് വിജയ ഭവനിൽ അജയകുമാറിനെ(45) മൃഗസ്നേഹികളുടെ പരാതിയെത്തുടർന്നു പൊലീസ് പിടികൂടിയത്. പിന്നീടു ജാമ്യത്തിൽ വിട്ടു.

അയൽവാസിയായ ഹബീബ് മുഹമ്മദിന്റെ 2 പൂച്ചക്കുഞ്ഞുങ്ങളെ മദ്യലഹരിയിൽ അജയകുമാർ അടിച്ചു കൊന്നതായാണു പൊലീസ് കേസ്. പൂച്ചക്കുഞ്ഞുങ്ങളെ തല്ലുന്നതും കെട്ടിത്തൂക്കുന്നതും ഹബീബ് മൊബൈൽ ഫോണിൽ പകർത്തിയതു സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  ഈ പ്രശ്നത്തിൽ ഇരുവരും വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama