go

നിരീക്ഷണ ക്യാമറകൾ കണ്ണടച്ചതിന് എതിരെ ഹർജി

SHARE

കാഞ്ഞിരപ്പള്ളി ∙ നഗരത്തിലെ നിരീക്ഷണ ക്യാമറകൾ കൺതുറക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് ലീഗൽ സർവീസസ് കോടതിയിൽ ഹർജി.  നഗരത്തിലെ പേട്ടക്കവല, കുരിശുങ്കൽ ജംക്‌‌ഷൻ, ബസ് സ്റ്റാൻഡ് ജംക്‌‌ഷൻ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് 16 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നത്. പൊലീസ് സ്റ്റേഷനിൽ വലിയ സ്ക്രീനിൽ നിരീക്ഷണ സംവിധാനവും ഒരുക്കിയിരുന്നു.

ടൗണിൽ നടന്ന നിയമലംഘനങ്ങൾ, അപകടങ്ങൾ, സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം എന്നിവ ക്യാമറ നിരീക്ഷണത്തിൽ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് ക്യാമറകൾ പ്രവർത്തനരഹിതമായി.  ഇതോടെ പിയുസിഎൽ ജില്ലാ ജനറൽ സെക്രട്ടറി എച്ച്. അബ്ദുൽ അസീസ് ആണ് ലീഗൽ സർവീസസ് കോടതിയിൽ പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, പൊൻകുന്നം ജോയിന്റ് ആർഡിഒ എന്നിവരോട് 22ന് കോടതിയിൽ ഹാജരാകാൻ അദാലത്ത് കമ്മിറ്റി ചെയർമാൻ ഉത്തരവിട്ടു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama