go

ജോലിതട്ടിപ്പ് : ദമ്പതികൾ അറസ്റ്റിൽ

kottayam-job-fraud
ഹാരിഷ്, ഭാര്യ ഫിജോ
SHARE

ഏറ്റുമാനൂർ ∙ വിദേശത്ത് ജോലി വാഗ്ദാനം നൽകി മൂന്നു പേരിൽനിന്നു 9.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ.ഏറ്റുമാനൂർ തോപ്പിൽ ഹാരിഷ് (50), ഭാര്യ ഫിജോ ജോസഫ് (34) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഒന്നാംപ്രതി അജിത് ജോർജ് ഒളിവിലാണ്. പത്തനംതിട്ട സ്വദേശികളായ ഡോക്ടർ ദമ്പതികളെയും ബന്ധുവിനെയും കബളിപ്പിച്ചുവെന്നാണ് കേസ്.

2017 ഓഗസ്റ്റ് 29നാണ്  സംഭവം.  അജിത് ജോർജ് ഓൺലൈൻവഴി കാർ വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ദമ്പതികളെ പരിചയപ്പെട്ടത്.  ഡോക്ടർ ദമ്പതികളിൽ നിന്നും ബന്ധുവിൽ നിന്നും പലപ്രാവശ്യമായി 7.5 ലക്ഷം രൂപ അജിത് ജോർജ് ബാങ്ക് അക്കൗണ്ടു വഴി വാങ്ങി. പിന്നീട് 2 ലക്ഷം രൂപ ഏറ്റുമാനൂരിലെ കൺസൽട്ടൻസിയിൽ വച്ച് ഹാരിഷിനും ഭാര്യ ഫിജോ ജോസഫിനും നൽകിയെന്നും പരാതിയിലുണ്ട്.

ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും  നൽകിയില്ല.  തുടർന്ന് ഡോക്ടർ ദമ്പതികളും ബന്ധുവും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി നൽകുകയായിരുന്നു. സിഐ മഞ്ജുലാൽ, എസ്ഐ എം.പി.എബി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റു ചെയ്തത്.  ഒന്നാംപ്രതി അജിത് ജോർജിനു വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama