go

കണ്ണു തെറ്റിയാൽ മീനച്ചിലാറും കക്കും മണലൂറ്റുകാർ

kottayam-manal-mafiya
മീനച്ചിലാറ്റിൽ ഭരണങ്ങാനം ഭാഗത്തു നിന്ന് അനധികൃതമായി വാരിക്കൂട്ടിയ 200 ചാക്ക് മണൽ റവന്യു അധികൃതർ പിടിച്ചെടുത്ത് നിർമിതി കേന്ദ്രത്തിനു കൈമാറാൻ ലോറിയിൽ കയറ്റുന്നു.
SHARE

ഈരാറ്റുപേട്ട ∙ മഴക്കാലം തുടങ്ങുന്നതിനു മുൻപ് മീനച്ചിലാറ്റിൽ അവശേഷിക്കുന്ന മണൽ ഊറ്റിയെടുക്കുന്ന സംഘങ്ങൾ സജീവമായി. ആറ്റിലെ വിവിധ കടവുകളിൽ നിന്നു ദിവസേന ഒട്ടേറെ ലോഡ് മണൽ കയറ്റിക്കൊണ്ടു പോകുന്നുണ്ട്.  പ്രളയത്തിനു ശേഷം മണൽ ഇല്ലാതിരുന്ന ആറ്റിൽ 3 ആഴ്ച മുൻപു പെയ്ത മഴയിലാണ് മണൽ ഒഴുകിയെത്തിയത്. ഈ മണൽ മുഴുവൻ മണലൂറ്റ് സംഘങ്ങൾ കോരിയെടുക്കുകയാണ്.  ഇന്നലെ മീനച്ചിലാറ്റിലെ ഭരണങ്ങാനം ഭാഗത്തു നിന്ന് 200 ചാക്കുകളിൽ നിറച്ചു വച്ചിരുന്ന മണൽ വില്ലേജ് ഓഫിസർ പിടിച്ചെടുത്ത് നിർമിതിക്കു കൈമാറി.

മണൽ വാരിക്കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തി വില്ലേജ് ഓഫിസറെ വിവരമറിയിച്ചത് മീനച്ചിൽ നദീ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മീനച്ചിലാർ കാവൽമാടം പ്രവർത്തകരാണ്. ഇവരെത്തി വൈകുന്നേരത്തോടെ മണൽ ലോറിയിൽ കയറ്റി നിർമിതിക്ക് കൈമാറുകയും ചെയ്തു. മീനച്ചിലാറ്റിലെ മണലൂറ്റിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള തയാറെടുപ്പിലാണ് മീനച്ചിലാർ സംരക്ഷണ സമിതിയും മീനച്ചിലാർ കാവൽ മാടങ്ങളും.  വരും ദിവസങ്ങളിൽ മീനച്ചിലാറിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama