go

മരം മുറിക്കുന്നതിനിടെ ശിഖരം വീണ് തൊഴിലാളി മരിച്ചു

kottayam-saji
സജി
SHARE

കോട്ടയം ∙ മരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ വീണ് തൊഴിലാളി മരിച്ചു. അടിമാലി പ്രിയദർശിനി കോളനി മേനാച്ചേരിയിൽ സജിയാണ് (42) മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കൂമ്പൻപാറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഇന്നലെ വൈകുന്നേരം നാട്ടകം ഗവ.കോളജിനു സമീപത്തെ റബർ മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടം. മരം വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടാതിരിക്കാനായി കയർ ഉപയോഗിച്ച് കുടുക്കിട്ടശേഷം വലിച്ചു പിടിച്ചിരിക്കുകയായിരുന്നു സജി.

മുറിച്ചുമാറ്റിയ മരത്തിന്റെ ചുവടുഭാഗം ഉയർന്നു സജിയുടെ ശരീരത്തിൽ അടിച്ചു.  വീണു പോയ സജിയുടെ മുകളിലേക്കാണ് മരത്തിന്റെ ശിഖരം വീണത്. ഗുരുതരമായി പരുക്കേറ്റ സജിയെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് പുറത്തെടുത്ത്  കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.  മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജെസി.  മക്കൾ: ജസ്റ്റിൻ, ജസിൻ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama