go

കേസിന് തുമ്പായത് അജയ് അലക്സ് കൈമാറിയ വിവരം

kottayam news
അറസ്റ്റിലായ ഇർഫാൻ, ദിലീപ്, ജസ്റ്റിൻ വർഗീസ്, കെ.എസ്.അരുൺ
SHARE

കോട്ടയം ∙  വാഹന മോഷണ സംഘത്തെ പിടികൂടുന്നതിനു പൊലീസിന് സഹായകമായത് ഓണംതുരുത്ത് സ്വദേശി അജയ് അലക്സ് നൽകിയ സൂചനകൾ. ഇയാളുടെ 17 ലക്ഷം രൂപ വിലയുള്ള കാർ കടുവാക്കുളം സ്വദേശി ജസ്റ്റിൻ വാടകയ്ക്ക് എടുത്തിരുന്നു. ദിവസം 2000 രൂപയായിരുന്നു വാടക. മുൻകൂറായി 30,000 രൂപ നൽകി. നാട്ടിൽ എത്തിയ വിദേശ മലയാളിക്ക് ഉപയോഗിക്കാനാണ് കാറെന്നും ജസ്റ്റിൻ തന്നെയാണ് ഡ്രൈവറായി പോകുന്നതെന്നുമാണ് പറഞ്ഞത്.

മുൻപും അജയ് കാർ ജസ്റ്റിനു വാടകയ്ക്ക് കൊടുത്തിരുന്നു. കാർ ഒരുമാസം കഴിഞ്ഞിട്ടും തിരികെ ലഭിക്കാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. കോട്ടയം തിരുനക്കരയിലെ ഒരു ഹോട്ടലിൽ ഇയാൾ താമസിക്കുന്നു എന്ന വിവരം ലഭിച്ചു. ഇയാൾ താമസിക്കുന്ന മുറിയുടെ സമീപത്തു തന്നെ അജയ് അലക്സും സുഹൃത്തുക്കളും മുറിയെടുത്തു താമസിച്ച് ഇയാളെ പിടികൂടി. ഇയാളുടെ കൂടെ തൃശൂരിൽ എത്തി, പണയം വച്ച കാർ വീണ്ടെടുത്തു.

വിവിധ ജില്ലകളിൽ നിന്നു കാറുകൾ വാടകയ്ക്ക് എടുത്ത് പണയം വയ്ക്കുന്നതായി ഇവരുമായുള്ള സംസാരത്തിനിടെബോധ്യപ്പെട്ടു.  വിവരം ഡിവൈഎസ്പിക്ക് കൈമാറി. ഹോട്ടൽ പൊലീസ്  റെയ്ഡ് നടത്തി ജസ്റ്റിനെ പിടികൂടിയപ്പോൾ സമാന രീതിയിൽ വാടകയ്ക്ക് എടുത്ത ഒരു കാർ പണയം വയ്ക്കുന്നതിനുള്ള നീക്കത്തിലായിരുന്നു ഇവർ. ‌

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama