go

ഹിന്ദിയിലും തിത്തിത്താര പാടാൻ കുമരകം

kottayam news
കുമരകത്തെ വള്ളംകളി പരിശീലനം (ഫയൽ ചിത്രം)
SHARE

കുമരകം ∙  നെഹ്റു ട്രോഫി വള്ളംകളിക്കു കുമരകം ഒരുങ്ങി. കുട്ടനാടൻ തുഴക്കാർക്കൊപ്പം കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരും തുഴയെറിയും. 20 മുതൽ കുമരകത്തു ചുണ്ടൻ വള്ളങ്ങൾ എത്തും. കുറഞ്ഞത് 15 ദിവസത്തെ പരിശീലനത്തുഴച്ചിലാണു ക്ലബ്ബുകൾ നടത്തുന്നത്. 90 മുതൽ 100 പേരു വരെ ചുണ്ടനിൽ തുഴയും. കുമരകത്തെ 5 ബോട്ട് ക്ലബ്ബുകൾ ഇതരസംസ്ഥാനക്കാരായ 100 പേരെയെങ്കിലും  തുഴച്ചിലിന് എത്തിക്കും. ഒരു ചുണ്ടനിൽ 15 മുതൽ 20 വരെ അന്യസംസ്ഥാന തുഴക്കാരെ അനുവദിക്കും. ഓഗസ്റ്റ് 10നാണ് വള്ളംകളി. 

കുമരകത്തെ ചുണ്ടൻ വള്ളങ്ങൾ

∙കുമരകം ടൗൺ ബോട്ട് ക്ലബ് –പായിപ്പാടൻ ചുണ്ടൻ

∙കുമരകം വേമ്പനാട് ബോട്ട് ക്ലബ്– വീയപുരം ചുണ്ടൻ(ഈ വർഷത്തെ ഏറ്റവും പുതിയ ചുണ്ടൻ)

∙കുമരകം ബോട്ട് ക്ലബ്–  മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ

∙കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്– ദേവാസ് ചുണ്ടൻ

∙മണിയാപറമ്പ് നവജീവൻ, തിരുവാർപ്പ് ടൗൺ ബോട്ട് ക്ലബ്– ജവാഹർ തായങ്കരി ചുണ്ടൻ 

കളരിയിൽ പയറ്റിത്തെളിഞ്ഞ്

പുതുതലമുറയെ വള്ളം തുഴച്ചിൽ രംഗത്തു കൊണ്ടു വരാൻ കുമരകത്തെ മിക്ക ബോട്ട് ക്ലബ്ബുകളും പരിശീലനത്തുഴച്ചിൽ കളരി തുടങ്ങിയിരുന്നു. തോട്ടിൽ പടങ്ങ് സ്ഥാപിച്ച് അതിൽ ഇരുന്നായിരുന്നു പരിശീലനത്തുഴച്ചിൽ. ഇങ്ങനെ പരിശീലനം നേടിയ യുവാക്കൾ ഇത്തവണ ചുണ്ടൻ ഉൾപ്പെടെയുള്ള വള്ളങ്ങളിൽ തുഴക്കാരാകും.

ക്ലബ് മാറി മാറി  

നല്ല തുഴച്ചിൽക്കാരെ ചുണ്ടനിൽ കയറ്റി തുഴയിക്കാൻ ഓരോ ബോട്ട് ക്ലബ്ബും മൽസരത്തിലാണ്. നല്ല ഓഫറുകൾ നൽകി തുഴക്കാരെ സ്വന്തമാക്കുന്നത്. ഇങ്ങനെ ക്ലബ് മാറി പോകുന്ന തുഴക്കാരുടെ എണ്ണം കൂടി വരുകയാണ്. 

ചില്ലറയല്ല വള്ളംകളി  

നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന പ്രമുഖ ബോട്ട് ക്ലബ്ബുകൾക്ക് 35 ലക്ഷം രൂപ വരെ ചെലവാകും. തുഴച്ചിൽക്കാരുടെ കൂലി ഇനത്തിൽ തന്നെ 20 ലക്ഷം രൂപയാകും. ചുണ്ടന്റെ മിനുക്കു പണികൾക്കും തുഴച്ചിൽക്കാരുടെ ഭക്ഷണത്തിനും വള്ളംകളി ദിവസത്തെ ചെലവും ഉൾപ്പെടെ 15 ലക്ഷം രൂപ  വേറെ വേണ്ടി വരും. നെഹ്റു ട്രോഫി ബോട്ട് റേസ് ക്ലബ് ഒരു ബോട്ട് ക്ലബ്ബിനു നൽകുന്നതു 3.30 ലക്ഷം രൂപയാണ്.

ആഞ്ഞു തുഴഞ്ഞ് 20 ചുണ്ടൻമാർ

20 ചുണ്ടൻ വള്ളങ്ങളാണു നെഹ്റു ട്രോഫി മത്സരത്തിന്. കുറഞ്ഞ സമയം കൊണ്ടു ഫിനിഷ് ചെയ്യുന്ന 4 ചുണ്ടൻ വള്ളങ്ങൾ ഫൈനലിൽ മത്സരിക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama