go

പാലക്കാട്ടേക്ക് ടിക്കറ്റെടുത്ത യുവാവിനെ തൃശൂരിലിറക്കി; തർക്കിച്ചപ്പോൾ മർദ്ദനവും

setc-bus
SHARE

കറുകച്ചാൽ ∙ തമിഴ്നാട് സർക്കാർ ബസിൽ യാത്ര ചെയ്ത യുവാവിനെ ബസ് ജീവനക്കാർ മർദിച്ചെന്നു പരാതി. കറുകച്ചാൽ മഠത്തിപറമ്പിൽ ബിബിൻ രാജാണ് പരാതിയുമായി രംഗത്തെത്തിയത്.   കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നു പാലക്കാട്ടേക്കു പോകാൻ തമിഴ്നാട് പുതുതായി ആരംഭിച്ച എസ്ഇടിസി ബസിൽ കയറി ടിക്കറ്റ് എടുത്ത തന്നെ വഴിക്ക് ഇറക്കിവിടാൻ ശ്രമം നടത്തിയതായി ബിബിൻ പറയുന്നു.

തൃശൂർ കഴിഞ്ഞയുടൻ ബസ് ഒതുക്കിനിർത്തി പാലക്കാട് എത്തിയെന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു തർക്കിച്ചപ്പോൾ ബസിലുണ്ടായിരുന്ന ജീവനക്കാർ മർദിച്ചു.യാത്രക്കാർ ഇടപെട്ടപ്പോഴാണ് മർദനം നിന്നത്.  ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് ബിബിൻ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama