go

കരച്ചിൽ കേട്ടെന്ന് മൊഴി നൽകിയ തടവുകാരനെ വിയ്യൂരിനു പറപ്പിച്ചു

men-in-jail
SHARE

കോട്ടയം ∙ കസ്റ്റഡിയിലെടുത്ത ദിവസം രാത്രിയിൽ ജയിലിൽ നിന്നു ജേക്കബിന്റെ കരച്ചിൽ കേട്ടെന്ന് മജിസ്ട്രേറ്റിനു മൊഴി നൽകിയ സഹതടവുകാരനെ ശല്യക്കാരനെന്നു പ്രഖ്യാപിച്ച് വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി.  പോക്സോ കേസിൽ പ്രതിയായ ഉണ്ണികൃഷ്ണനാണ് സംഭവ ദിവസം ജേക്കബിന്റെ കരച്ചിൽ കേട്ടുവെന്നു മജിസ്ട്രേട്ടിനു മൊഴി നൽകിയത്.

ജേക്കബിന്റെ മരണത്തെപ്പറ്റി അന്വേഷിച്ച ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിവിജ രവീന്ദ്രനു മുമ്പാകെ ഹാജരായി ഉണ്ണിക്കൃഷ്ണൻ രഹസ്യമൊഴിയും നൽകി. തങ്ങൾക്കെതിരെ മൊഴി കൊടുത്ത ഉണ്ണികൃഷ്ണൻ പ്രശ്നക്കാരനാണെന്ന് ജയിൽ അധികൃതർ റിപ്പോർട്ടുണ്ടാക്കി വിയ്യൂരിലേക്കു മാറ്റി. രണ്ടു വർഷം മാവേലിക്കര ജയിലിൽ കഴിഞ്ഞ ഉണ്ണികൃഷ്ണൻ മാവേലിക്കര ജയിലിൽ കഴിഞ്ഞ ഉണ്ണിക്കൃഷ്ണൻ മൊഴിക്കു ശേഷമാണു പ്രശ്നക്കാരനായി മാറിയത്. 

ആലപ്പുഴ, മാവേലിക്കര കോടതികളിലെ കേസുകളുടെ വിചാരണയ്ക്കായി എല്ലാ മാസവും ഉണ്ണികൃഷ്ണനെ വിയ്യൂരിൽനിന്ന് എത്തിക്കും.  രണ്ടു ദിവസത്തെ യാത്ര വേണ്ടതിനാൽ  ഒരുദിവസം കാക്കനാട്  ജയിലിൽ പാർപ്പിച്ച ശേഷം പിറ്റേന്നാണ് 2 കോടതികളിൽ ഹാജരാക്കുന്നത്. ഒരു തവണ ഇങ്ങനെ കൊല്ലം ജയിലിലേക്കും കൊണ്ടുപോയി. മാവേലിക്കര  കോടതിയിൽ ഹാജരായപ്പോൾ   ഈ അവസ്ഥയെപ്പറ്റി മജിസ്ട്രേട്ടിനോടു പരാതിപ്പെടുകയും ചെയ്തു.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ∙ മാവേലിക്കര ജയിലിൽ തടവുകാരൻ എം.ജെ.ജേക്കബ് മരിച്ച സംഭവത്തെപ്പറ്റി ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. ജയരാജ് അന്വേഷിക്കും. ചെങ്ങന്നൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തെപ്പറ്റി മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.

ജേക്കബ് ഒന്നാം പ്രതിയായ ഇൻഷുറൻസ് തട്ടിപ്പു കേസിന്റെ അന്വേഷണച്ചുമതല തിരുവല്ല സിഐക്കു കൈമാറി. ജനുവരി നാലിന് എഫ്ഐആർ റജിസ്റ്റർ ചെയ്ത കേസാണിത്. രണ്ടാം പ്രതി അജിത് തോംസണെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജേക്കബിനെ അറസ്റ്റ് ചെയ്യുമ്പോൾ സിഐ പി.ആർ.സന്തോഷ് ആണു തിരുവല്ല സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ. കേസ് അന്വേഷിച്ചത് അന്നത്തെ എസ്ഐ ആദർശ് ആയിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama