go

പൊതുശ്മശാനത്തിന് അവധി;മൃതദേഹവുമായി നെട്ടോട്ടം

kottayam news
SHARE

പൊൻകുന്നം ∙ ചിറക്കടവ് പഞ്ചായത്തിലെ തർക്കം മൂലം മൃതദേഹവുമായി ബന്ധുക്കൾ നെട്ടോട്ടമോടി. ചിറക്കടവ് പൈങ്കാംകുന്നേൽ ഹരികുമാറിന്റെ (58) സംസ്കാരച്ചടങ്ങിലാണ് ഈ ദുരനുഭവം.രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഹരികുമാർ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച രാവിലെ സംസ്‌കാരം നടത്താൻ തീരുമാനിച്ചെങ്കിലും പൊതുശ്മശാനം ഞായറാഴ്ച അവധിയാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഹരികുമാറിന്റെ മൃതദേഹവുമായി ബന്ധുക്കൾ 105 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തിലെത്തി അവിടത്തെ ശ്മശാനത്തിൽ സംസ്കാരം നടത്തി. ചിറക്കടവ് പഞ്ചായത്തിലെ എൽപിജി പൊതു ശ്മശാനം  ‘ശാന്തിതീരം’ ഞായറാഴ്ച തുറക്കാറില്ല. 4000 രൂപ ഫീസ് അടച്ച് അവിടെ ചെയ്യാമായിരുന്ന സംസ്കാരച്ചടങ്ങിനു നിർധനരായ കുടുംബാംഗങ്ങൾക്കു വേണ്ടി വന്നത് 10,000 രൂപ. 

 രാഷ്ട്രീയ വിവാദം

ഓഫിസ് അവധിയാണെങ്കിൽ പൊതുശ്മശാനം പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയിൽ പ്രവർത്തിപ്പിക്കും എന്നാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നു  ബിജെപി ജില്ലാ സെക്രട്ടറിയും ചിറക്കടവ് പഞ്ചായത്തംഗവുമായ കെ.ജി.കണ്ണൻ പറയുന്നു. കഴിഞ്ഞ ദിവസത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ അവധി ദിവസങ്ങളിലും സംസ്കാരച്ചടങ്ങുകൾക്കു സംവിധാനം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നതായി യുഡിഎഫ് അംഗം ഷാജി പാമ്പൂരി പറഞ്ഞു. ജനപക്ഷം ചിറക്കടവ് മണ്ഡലം കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധിച്ചു.എന്നാൽ  അവധി ദിവസങ്ങളിൽ ശ്മശാനം പ്രവർത്തിക്കുന്നതു സംബന്ധിച്ച് ഒരു കമ്മിറ്റിയിലും തീരുമാനം ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama