go

ഗട്ടർ ഒഴിവാക്കാൻ വെട്ടിച്ചു ;ബൈക്ക് ബസിനടിയിൽ

ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. ബൈക്ക് യാത്രക്കാരന് നിസാര പരുക്കേറ്റു.
ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. ബൈക്ക് യാത്രക്കാരന് നിസാര പരുക്കേറ്റു.
SHARE

ഈരാറ്റുപേട്ട ∙ പൂഞ്ഞാർ റോഡിൽ ഗട്ടർ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് കെഎസ്ആർടിസി ബസിനടിയിലേക്ക് മറിഞ്ഞ് അപകടം. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് അപകടം. അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശി നഹാസിന് പരുക്കേറ്റു. എംഇഎസ് കവലയിൽ നിന്നു പൂഞ്ഞാറിനുള്ള റോഡിലാണ് അപകടമുണ്ടായത്. ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി തകർന്ന റോഡിലാണ് അപകടം. ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. പൂഞ്ഞാറിൽ നിന്നു പാലായിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

കാലിന് ചെറിയ പരിക്കുകളോടെ നഹാസ് രക്ഷപ്പെട്ടു. ഈരാറ്റുപേട്ട പനച്ചികപ്പാറ റോഡ് പലയിടങ്ങളിലും റോഡ് തകർന്നുകിടക്കുകയാണ്. ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഈരാറ്റുപേട്ട നഗരപരിധിയിൽ റോഡിൽ കുഴികൾ നിറഞ്ഞതോടെ വാഹനഗതാഗതം പരുങ്ങലിലായി. സെൻട്രൽ ജംക്‌ഷനിൽ അഹമ്മദ് കുരിക്കൾ നഗറിലെ നാൽക്കവലയിൽ വൻകുഴികൾ രൂപപ്പെട്ടതോടെ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.

വാഹനങ്ങൾ കുഴിയിൽ ഇറങ്ങിക്കയറാൻ സമയമെടുക്കുന്നതോടെ ഗതാഗതക്കുരുക്ക് മുറുകും. മഴക്കാലത്ത് മാർക്കറ്റ് റോഡിൽ നിന്നടക്കം ഇതുവഴിയുള്ള വെള്ളപ്പാച്ചിലും റോഡ് തകരാൻ കാരണമാകുന്നുണ്ട്.എംഇഎസ് കവലയ്ക്കു സമീപവും വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിലും പനച്ചികപ്പാറ വരെയും റോഡ് തകർന്നുകിടക്കുകയാണ്. ഈ ഭാഗം പുനരുദ്ധരിക്കാനായി പണം അനുവദിച്ചതായി കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama