go

പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടിൽ

മൂവാറ്റുപുഴയാർ കരകവിഞ്ഞ് മുളക്കുളത്ത് വെള്ളത്തിലായ വീട്.
മൂവാറ്റുപുഴയാർ കരകവിഞ്ഞ് മുളക്കുളത്ത് വെള്ളത്തിലായ വീട്.
SHARE

കടുത്തുരുത്തി∙ മഴയുടെ ശക്തി കുറയുകയും വെയിൽ ഉദിക്കുകയും ചെയ്തെങ്കിലും പടിഞ്ഞാറൻ മേഖലയിൽ വെള്ളത്തിലായ വീടുകളിലെ സ്ഥിതിക്ക് മാറ്റമില്ല. മൂവാറ്റുപുഴയാറിലെയും വലിയ തോടിലെയും ചുളളി തോടിലെയും ജലനിരപ്പ് താഴ്ന്നെങ്കിലും പുറം ബണ്ടുകളും താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഇപ്പോഴും വെള്ളം നിറ‍ഞ്ഞ് നിൽക്കുന്നതു മൂലം ക്യാംപുകളിൽ നിന്നും വീടുകളിലേക്ക് പല കുടുംബങ്ങൾക്കും പോകാനാവുന്നില്ല. ഇന്നലെ പകൽ കാര്യമായ മഴ ഉണ്ടായില്ലെങ്കിലും പടിഞ്ഞാറൻ മേഖലയിൽ കയറിയ വെള്ളത്തിന്റെ ഇറക്കം മന്ദഗതിയിലാണ്. . മുളക്കുളം, കടുത്തുരുത്തി , കല്ലറ പഞ്ചായത്തുകളിലായി 350–ൽ അധികം വീടുകൾ വെള്ളത്തിൽ ഉണ്ടെന്നാണ് കണക്ക്.

കടുത്തുരുത്തി ആയാംകുടി എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എരുമത്തുരുത്ത്, ആയാംകുടി, ആപ്പുഴ, മാന്നാർ പ്രദേശങ്ങളിലെ 28 കുടുംബങ്ങളിലെ 69 പേരും കല്ലറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ക്യാംപിൽ മുണ്ടാറിലെ 75കുടുംബങ്ങളിലെ 131 പേരും മുളക്കുളം ഗവൺമെന്റ് യുപി സ്കൂളിലെ ക്യാംപിൽ മത്സ്യ കോളനി, മൂർക്കാട്ടുപടി പ്രദേശങ്ങളിലെ 89 കുടുംബങ്ങളിലെ 284 പേരും പെരുവ എൽപി സ്കൂളിലെ ക്യാംപിൽ മൂർക്കാട്ടുപടി പ്രദേശത്തെ 17 കുടുംബങ്ങളിലെ 54 പേരും എഴുമാന്തുരുത്ത് യുപി സ്കൂളിലെ ക്യാംപിൽ 24 കുടുംബങ്ങളിലെ 94 പേരും കഴിയുന്നുണ്ട്. ഇന്നു കൂടി മഴ ഉണ്ടായില്ലെങ്കിൽ വീടുകളിലേക്ക് മടങ്ങാം എന്ന പ്രതീക്ഷയിലാണ് ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama