go

നോട്ടെടുക്കാൻ ചെന്നപ്പോൾ ‘നോട്ട് വർക്കിങ്’ എന്ന് എടിഎം!

ktm-atm
SHARE

കോട്ടയം ∙ മൂന്നു ദിവസം തുടർച്ചയായി ബാങ്ക് അവധി ആയതോടെ എടിഎമ്മുകൾ പലയിടങ്ങളിലും നിശ്ചലമായി. 10ന് രണ്ടാം ശനി, 11ന് ഞായർ 12ന് ഈദ്  എന്നിവ തുടർച്ചയായി എത്തിയതും പ്രളയത്തിന്റെ ബുദ്ധിമുട്ടുകളും ചേർന്നതോടെയാണ് ജില്ലയിൽ പലയിടങ്ങളിലും പണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. കോട്ടയം നഗരത്തിൽ പല എടിഎമ്മുകളിലും 12ന് വൈകിട്ട് പണമില്ലാത്ത സ്ഥിതി വന്നു.

നെറ്റ്‌വർക് തകരാറിലായതിനാൽ ചിലയിടത്ത് എടിഎം പ്രവർത്തിക്കാത്ത സ്ഥിതിയും ഉണ്ടാക്കി. ചങ്ങനാശേരി ഭാഗങ്ങളിൽ എടിഎമ്മിൽ കുറഞ്ഞ തുകയുടെ നോട്ട് ഇല്ലാതിരുന്നത് ജനങ്ങളെ ദുരിതത്തിലാക്കി. പണമുള്ള എടിഎമ്മിനു മുന്നിൽ ആളുകളുടെ നീണ്ട ക്യു ആയിരുന്നു.

ഈരാറ്റുപേട്ട മേഖലയിൽ ഒരിടത്തും എടിഎമ്മിൽ പണം ഇല്ലായിരുന്നെന്നും പരാതിയുണ്ട്. പൂഞ്ഞാർ, തിടനാട്, പ്ലാശനാൽ മേഖലയിലും പണമില്ലാത്തതിനാൽ ജനങ്ങൾ വലഞ്ഞു. പൊൻകുന്നം – കാഞ്ഞിരപ്പള്ളി മേഖലയിൽ എസ്ബിഐ ബാങ്കുകളുടെ നെറ്റ്‌വർക് സംവിധാനങ്ങൾ തകരാറിലായിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama