go

1700 വീടുകൾ വെള്ളത്തിൽ

kottayam news
ചെങ്ങളം മുപ്പായിക്കരി പാടശേഖരത്തെ കോയിക്കേരിക്കളം തുരുത്തിലെ റെജിമോന്റെ വീട്.
SHARE

കുമരകം ∙  പാടശേഖരങ്ങൾ മട വീണതോടെ തിരുവാർപ്പ്, അയ്മനം, കുമരകം മേഖലയിലെ 1700 വീടുകൾ വെള്ളത്തിലായി.  പാടത്തെ കൃഷിയുടെ ബലത്തിലാണ് വീട്ടുകാർ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷ നേടിയിരുന്നത്. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ പാടശേഖരങ്ങൾ മട വീണും പുറം ബണ്ട് കവിഞ്ഞു വെള്ളം കയറിയും നിറയുകയായിരുന്നു. ഈ മേഖലയിലെ 21 പാടശേഖരങ്ങളിലെ 2,500 ഏക്കറിലെ നെൽക്കൃഷി നശിച്ചതോടൊപ്പമാണ് പാടങ്ങളുടെ പുറംബണ്ടിലും തുരുത്തുകളിലും താമസിക്കുന്നവർ വെള്ളത്തിലായത്. 30 തുരുത്തുകളാണു ഈ പാടശേഖരങ്ങളിലുള്ളത്. പാടശേഖരങ്ങൾ വെള്ളം കയറി മൂടിയതോടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു പല കുടുംബങ്ങളും.

പല വീടുകളിലും കിടപ്പുരോഗികളുള്ളതിനാൽ ഇവരെ തനിയെയാക്കി ക്യാംപുകളിൽ പോകാനും കഴിയുന്നില്ല. ചെങ്ങളം മുപ്പായിക്കരി പാടശേഖരത്തിന്റെ പുറംബണ്ടിലായി 200 വീടുകളാണുള്ളത്.   കോയിക്കേരിക്കളം തുരുതത്തിലുള്ള 3 വീടുകളിൽ ഒന്നിൽ കിടപ്പുരോഗിയായ പാപ്പച്ചൻ കഴിയുന്നു. അതിനാൽ വീട്ടിലുള്ള സഹോദരൻ റെജിമോൻ ഭാര്യ ആലീസ്,മകൻ അജീഷ് എന്നിവർ ഈ തുരുത്തിൽ തന്നെ കഴിയുകയാണ്. വെള്ളം കയറിയതോടെ  ബലക്ഷയത്തിലായ ഭിത്തി ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഈ വീട്ടിലാണു കിടപ്പുരോഗി ഉൾപ്പെടെയുള്ള 4 അംഗ കുടുംബം കഴിയുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama