go

ചേർപ്പുങ്കൽ ബിഷപ് വയലിൽ സ്മാരക കോളജ് ജൂബിലി നിറവിൽ

kottayam news
രജത ജുബിലി ആഘോഷിക്കുന്ന ചേർപ്പുങ്കൽ ബിവിഎം കോളജ്
SHARE

ചേർപ്പുങ്കൽ ∙ ബിഷപ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളജ് രജതജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് 16നു തുടക്കമാകും. ഉച്ചകഴിഞ്ഞ് 2ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. ജോസ് അഞ്ചേരിൽ അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, മോൻസ് ജോസഫ് എംഎൽഎ, എംജി സർവകലാശാല‍ വൈസ് ചാൻസലർ ഡോ. സാബു തോമസ്, വികാരി ജനറൽ മോൺ. ജോസഫ് കുഴിഞ്ഞാലിൽ തുടങ്ങിയവർ പങ്കെടുക്കും.

സർവകലാശാല റാങ്കുകൾ ഉൾപ്പെടെ മികച്ച വിജയമാണ് കോളജ് ഇതിനകം കരസ്ഥമാക്കിയിട്ടുള്ളത്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം തുടങ്ങിയവയെ പരിപോഷിപ്പിക്കുന്നതിനായി വിവിധ സംഘടനകൾ കോളജിൽ പ്രവർത്തിക്കുന്നുണ്ട്. അവസാന വർഷ വിദ്യാർഥികൾക്ക് ക്യാംപസ് റിക്രൂട്മെന്റിലൂടെ ജോലി സാധ്യതകൾ ഉറപ്പാക്കുന്നുമുണ്ട്. ജൂബിലി സ്മാരക മീഡിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ജോസഫ് ഞാറക്കാട്ടിൽ, ഫാ. ജോസഫ് മുണ്ടയ്ക്കൽ, ഡോ. ജോർജ്കുട്ടി വട്ടോത്ത്, പ്രഫ. എൽസ മേരി സ്കറിയ എന്നിവർ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama