go

ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകയായി എ.ജെ.ജോൺ സ്കൂളിലെ പെൺകുട്ടികൾ

kottayam news
കോഴിക്കോട് മേഖലയിലെ പ്രളയബാധിതർക്കായി സമാഹരിച്ച സാധനങ്ങളുമായി തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിലെ പൊലീസ് കെഡറ്റ് വിദ്യാർഥികൾ.
SHARE

തലയോലപ്പറമ്പ് ∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകയാവുകയാണു തലയോലപ്പറമ്പ് എ.ജെ.ജോൺ സ്കൂളിലെ പെൺകുട്ടികൾ.  കഴിഞ്ഞ 4 ദിവസ കാലമായി എ.ജെ.ജോൺ സ്കൂളിലെ എസ്പിസി വിദ്യാർഥിനികൾ സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാംപിൽ ഭക്ഷണം വിളമ്പി നൽകുന്നതിനും അവശത അനുഭവിക്കുന്നവരെ പരിപാലനത്തിനും കുടിവെള്ളം വിതരണം, പരിസര ശുചീകരണം എന്നുവേണ്ട ഇവരുടെ സേവനം ലഭിക്കാത്ത ഒരിടവും ക്യാംപിൽ ഇല്ല. 

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഒപ്പമാണ് ഇവർ കോഴിക്കോട്ട് കൂടുതൽ പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തങ്ങൾക്കു കഴിയാവുന്ന സഹായങ്ങൾ ചെയ്യണമെന്ന കാഴ്ചപ്പാടിൽ നാട്ടിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി നോട്ട് ബുക്ക്, വസ്ത്രങ്ങൾ, പായ്, മരുന്നുകൾ, നാളികേരം, അരി മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ശേഖരിച്ച് കോഴിക്കോട്ട് എത്തിക്കാൻ ഇവർ തീരുമാനിച്ചത്. 

നാടിന്റെ നാനാ മേഖലകളിൽ നിന്നും വലിയ പിന്തുണ തങ്ങൾക്ക് ലഭിച്ചുവെന്നും കുട്ടികൾ പറഞ്ഞു.    88 എസ്പിസി വിദ്യാർഥിനികൾ ആണ് നിലവിൽ സ്കൂളിൽ ഉള്ളത്.  അധ്യാപകരായ പി.കെ.ഉഷാകുമാരി, എ.അനിൽ, സ്കൂൾ പിടിഎ എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് കൂടെ നിന്നു.

സഹായവുമായി  വൈക്കം ഗവൺമെന്റ്  ഗേൾസ് സ്കൂൾ

വൈക്കം ∙ അഭയം തേടി ദുരിതാശ്വാസ ക്യാംപിലെത്തിയവർക്ക് ഭക്ഷണം ഒരുക്കാൻ സഹായഹസ്തവുമായി വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. നാഷ്ണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷണ സാധനങ്ങളും മറ്റും അഡീ. തഹസിൽദാർ ആർ.സുരേഷ്‌കുമാർ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ വി.പി.ശ്രീദേവി, പിടിഎ പ്രസിഡന്റ് പി.സുമേഷ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama