go

രോഗിയായ വീട്ടമ്മ നടത്തുന്ന പെട്ടിക്കടയ്ക്ക് നേരെ കീടനാശിനി പ്രയോഗം

kottayam news
കടയ്ക്കു മുൻപിൽ ശോഭനയും അമ്മ ഭാർഗവിയും
SHARE

കറുകച്ചാൽ ∙ രോഗിയായ വീട്ടമ്മ നടത്തുന്ന പെട്ടിക്കടയ്ക്കുനേരെ സാമൂഹിക വിരുദ്ധരുടെ കീടനാശിനി പ്രയോഗം. ദുരിതത്തിലായത് രോഗിയായ അമ്മയും മകളും. തോട്ടയ്ക്കാട് ചെമ്പിത്താനം പാലത്തിനു സമീപത്തെ കൊച്ചുചിറയിൽ ശോഭനയുടെ കടയിലാണ് ഇന്നലെ രാവിലെ കീടനാശിനി തളിച്ചത് കണ്ടെത്തിയത്.  പ്രായമായ അമ്മ ഭാർഗവിയോടൊപ്പമാണ് ശോഭന കഴിയുന്നത്. നട്ടെല്ലിന് രോഗം ബാധിച്ച ഇവർ 10 മാസം മുൻപാണ് ആഭരണങ്ങൾ പണയപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെട്ടിക്കട സ്ഥാപിച്ചത്. 

1 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കട തുടങ്ങിയത്. എന്നാൽ കട പ്രവർത്തിക്കുന്ന സ്ഥലത്തു നിന്നും മാറണമെന്ന് ഉടമ പറഞ്ഞിരുന്നു.  ഇത് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടായതായും ശോഭന പറയുന്നു.  കരാർ കാലാവധി അവസാനിക്കാൻ ഒരു മാസം ശേഷിക്കെയാണ് സംഭവം.  ഇന്നലെ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കീടനാശിനി തളിച്ചതായി കണ്ടെത്തിയത്. ഇത് ശ്വസിച്ച ശോഭനയ്ക്ക് തലകറക്കവും ഛർദിയും ഉണ്ടായി.

കടയിലെത്തിയവർക്കും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി. കീടനാശിനി തളിച്ചത് മൂലം കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളും ഉപയോഗശൂന്യമായി. ശോഭന വാകത്താനം പൊലീസിലും ജില്ലാ കലക്ടർക്കും പരാതി നൽകി.  കൃഷിക്കായി ഉപയോഗിക്കുന്ന മാരകമായ കീടനാശിനിയാണ് കടയിൽ തളിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama