go

കൈത്താങ്ങാകാൻ ജനമൈത്രി പൊലീസും സംഘടനകളും

kottayam news
കുറവിലങ്ങാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങൾ ദുരിതാശ്വാസ ക്യാംപിൽ എത്തിക്കാനായി കൊണ്ടു പോകുന്നു.
SHARE

കുറവിലങ്ങാട് ∙മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കു കൈത്താങ്ങാകാൻ ജനമൈത്രി പൊലീസും വിവിധ സംഘടനകളും. കുറവിലങ്ങാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികൾ, വിവിധ സംഘടനകൾ എന്നിവയിൽ നിന്നു ശേഖരിച്ച വസ്ത്രങ്ങൾ, ശുദ്ധജലം, ബിസ്കറ്റ് തുടങ്ങിയവ കോട്ടയം പൊലീസ് ക്യാംപിനു കൈമാറി. ഇവിടെ നിന്ന് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൊണ്ടു പോകും. കഴിഞ്ഞ വർഷവും പൊലീസ് ദുരിതാശ്വാസ ക്യാംപുകളിൽ വിവിധ സാമഗ്രികൾ എത്തിച്ചിരുന്നു.

കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ വസ്ത്രങ്ങളും പുതപ്പുകളും തുടങ്ങിയവ സമാഹരിച്ചു വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിക്കാൻ നടപടി ആരംഭിച്ചു.  സ്കൂൾ മാനേജ്മെന്റ്, പിടിഎ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, സമുദായ സംഘടനകൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വിദ്യാർഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദ്യ ഘട്ട സമാഹരണം പൂർത്തിയായി. 

7 സംഘങ്ങളായി തിരിഞ്ഞ് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സന്ദർശന നടത്തിയാണു ശേഖരിക്കുന്നത്.  വസ്ത്രങ്ങൾ, പണം തുടങ്ങിയവ നേരിട്ട് എത്തിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.  ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ജ്വാല ഓട്ടോ സുഹൃത്തുക്കളുടെ ഓഫിസ് എന്നിവിടങ്ങളിൽ സാമഗ്രികൾ എത്തിക്കാം.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama