go

മൂവാറ്റുപുഴ ആറ്റിലെ ജലനിരപ്പ് താഴ്ന്നു, മഴ കുറഞ്ഞു

SHARE

വൈക്കം ∙ മൂവാറ്റുപുഴ ആറ്റിലെ ജലനിരപ്പ് താഴ്ന്നതും, മഴ കുറഞ്ഞതും ദുരിതബാധിതർക്ക് ആശ്വാസമാകുന്നു. എന്നാലും താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിലവിൽ താലൂക്കിൽ 22 ദുരിതാശ്വാസ ക്യാംപുകൾ ഉണ്ട്. ഇതിൽ 4443 കുടുംബങ്ങളിൽ നിന്നായി 15702 പേർ താമസിക്കുന്നുണ്ട്. വെള്ളൂർ കുഞ്ഞുരാമൻ സ്കൂൾ, ചെമ്പ് പഞ്ചായത്തിലെ കാരുണ്യമാതാ സ്കൂൾ, ഏനാദി ഗവൺമെന്റ് യുപി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടു. 

നക്കം തുരുത്തിൽ ഒരു ക്യാംപ് തുടങ്ങി. ഇതിൽ 80 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. താലൂക്കിന്റെ കിഴക്കൻ ഭാഗങ്ങളിൽ വെള്ളം കാര്യമായി ഇറങ്ങി തുടങ്ങിയിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവും മഴയും കുറഞ്ഞാൽ നാളെ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ പിരിച്ചുവിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വെള്ളം ഇറങ്ങിയാൽ മാത്രമേ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കെടുക്കാൻ കഴിയൂ.

കഴിഞ്ഞ പ്രളയകാലത്ത് കായലിലേക്കു പോകുന്ന ഇട തോടുകളിൽ വീണ മരങ്ങൾ ഇതുവരെ വെട്ടി മാറ്റിയിട്ടില്ല ഇത് നീരൊഴുക്ക് തടസ്സപ്പെടുകയും കയറിയ വെള്ളം ഒഴുകി പോകുന്നില്ല എന്ന ആരോപണം ഉണ്ട്. പ്രളയജലം മാറിയാലും വീടുകൾ വൃത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരും. താഴ്ന്ന പ്രദേശങ്ങളിൽ പലരുടെയും വീടുകളിൽ വെള്ളത്തിലൂടെ കയറിയ എക്കൽ കെട്ടി കിടക്കുകയാണ്. ആറ്റിലെ ജലനിരപ്പ് താഴ്ന്നെങ്കിലും ഒഴുകി പോകാൻ മാർഗം ഇല്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുല്ലും മറ്റും ചീഞ്ഞ് ദുർഗന്ധം പരത്തുന്നത് സാംക്രമിക രോഗങ്ങൾ പിടിപ്പിക്കും എന്ന ആശങ്കയും ഉണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama