go

ദുരിതബാധിതരോട് കോട്ടയം പറയുന്നു ഒറ്റയ്ക്കല്ല നിങ്ങൾ!

SHARE

കോട്ടയം ∙ ദുരിതബാധിതർക്കായി കൈകോർക്കുകയാണ് നമ്മുടെ കോട്ടയം. ദുരിതം പേറുന്നവർക്കു തങ്ങളാലാകുന്നത് ഏവരും എത്തിക്കുന്നു. 

∙ തന്റെ സ്ഥാപനത്തിലെ ചെരുപ്പുകളും ബാഗുകളും അടക്കമുള്ള വസ്തുക്കളാണ് ജ്യോതിഷ് കൃഷ്ണ ക്യാംപുകളിൽ എത്തിച്ചു നൽകിയത്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരുമായാണ് ഇദ്ദേഹം ദുരിതബാധിതർക്കു സഹായവുമായി എത്തിയത്.

∙ വയനാട്ടിലെ ദുരിതാശ്വാസ ക്യാംപിലേക്ക് പെരുവ കോട്ടൂർ ഡ്രസ്സസ് ഉടമ കാരിക്കോട് അമ്പാട്ടുകുഴിയിൽ ബിജു തന്റെ സ്ഥാപനത്തിലെ പകുതിയോളം വസ്ത്രങ്ങൾ നൽകി.വസ്തുക്കൾ വയനാട്ടിലെ ക്യാംപിൽ ഇന്നലെ എത്തിച്ചുനൽകി.

∙ ഈരാറ്റുപേട്ട അജ്മി ഫുഡ് പ്രൊഡക്ട്സ്‌  പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 2 ലോറി ഭക്ഷ്യവിഭവങ്ങൾ നൽകി. അജ്മി ഗ്രൂപ്പ് എംഡി അബ്ദുൽ ഖാദർ, ദുരിതാശ്വാസ നിധി കലക്‌ഷൻ സെന്റർ കോ– ഓർഡിനേഷൻ ചെയർമാൻ നദീർ മൗലവിക്കു സഹായം കൈമാറി.

∙ കടുത്തുരുത്തി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപിലേക്കു സ്വരൂപിച്ച വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സാനിറ്ററി വസ്തുക്കൾ, സ്റ്റേഷറി തുടങ്ങിയവ കോട്ടയം കലക്ടറേറ്റിലെ  കലക്‌ഷൻ സെന്ററിലെത്തിച്ച് കൈമാറി.

∙ ടിപ്പർ ലോറി ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ദുരിത ബാധിതമേഖലയിലെ ക്യാംപുകളിൽ വിതരണം ചെയ്യാനായി 10 ലക്ഷം രൂപയുടെ വസ്തുക്കൾ സമാഹരിച്ചു. ശേഖരിച്ച വസ്തുക്കൾ കോഴിക്കോട്, വയനാട് ജില്ലകളിലെ ക്യാംപുകളിൽ വിതരണം ചെയ്യും.

∙ ജില്ലാ പൊലീസ് മേധാവി ഇന്നലെ നൽകിയ നിർദേശമനുസരിച്ച് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അവശ്യസാധങ്ങൾ ശേഖരിച്ചു. മലബാറിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഇന്നലെ വൈകിട്ട് ആറരയോടെ നിറയെ വസ്തുക്കളുമായി ഒരു പൊലീസ് ബസ് യാത്ര തിരിച്ചു.

∙ ദുരിതാശ്വാസ ക്യാംപുകളിൽ സൗജന്യമായി വിതരണം പാൽ ചെയ്ത് മിൽമ. വടവാതൂർ മിൽമ യൂണിറ്റിൽ നിന്നു നഗരത്തിലെ 11 ക്യാംപുകളിലായി 350 ലീറ്റർ പാലാണ് മിൽമ നൽകിയത്. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama