go

ജലനിരപ്പ് ചെറിയ തോതിൽ താഴ്ന്നു; ആശ്വാസത്തോടെ നാട്

kottayam news
SHARE

ചങ്ങനാശേരി ∙ ശക്തമായ മഴ കുറഞ്ഞതും ജലനിരപ്പ് ചെറിയ തോതിൽ താഴ്ന്നു തുടങ്ങിയതും പ്രളയബാധിത മേഖലകളിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നു.  ഇന്നലെ മുതൽ ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്ക് യാത്രാബോട്ടും ചെറുവള്ളങ്ങളും എത്തിയതും പടിഞ്ഞാറൻ മേഖലയ്ക്ക് ആശ്വാസം നൽകുന്ന വാർത്തയായി.  പെരുന്ന റെഡ് സ്ക്വയറിന് സമീപമുള്ള ഐസ് ഫാക്ടറി മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തു നിന്ന് വെള്ളം എസി റോഡിൽ നിന്ന് ഒഴുകിത്തുടങ്ങിയിട്ടുണ്ട്.

അതേസമയം പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളുടെയും നഗരസഭയുടെയും  പടിഞ്ഞാറൻ ഭാഗങ്ങളിലെ ഉൾപ്രദേശങ്ങളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നത് ജനജീവിതം ദുരിതപൂർണമാക്കുന്നുണ്ട്. മഴ വീണ്ടും ശക്തമാവും എന്ന ഭീതിയിൽ വെളിയനാട്, കിടങ്ങറ, പുളിങ്കുന്ന്, രാമങ്കരി, മങ്കൊമ്പ്, മുട്ടാർ ഭാഗങ്ങളിലെ ജനങ്ങൾ രണ്ടാം ദിവസവും ബോട്ടുകളിലും ചെറുവള്ളങ്ങളിലും ലോറികളിലും കയറി ചങ്ങനാശേരിയിലെ ബന്ധുവീടുകളിലേക്ക് കുടുംബ സമേതം എത്തുന്നുണ്ട്.

ചങ്ങനാശേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ കൂടി പുതുതായി ആരംഭിച്ചിട്ടുണ്ട്. പറാൽ, അറുനൂറിൽ പുതുവേൽ എന്നിവിടങ്ങളിലാണ് ക്യാംപ് ആരംഭിച്ചത്. നിലവിൽ താലൂക്കിൽ  29 ക്യാംപുകളിലായി 1219 കുടുംബങ്ങളിലെ 4302 ആളുകൾ കഴിയുന്നുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama