go

പൈനാപ്പിൾ ജ്യൂസ് കുടിച്ച് ജോസ് ടോം; കിക്ക് എടുത്തു കയ്യടി വാങ്ങി മാണി സി.കാപ്പൻ

kottayam-elelction-campain
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പാലാ ടൗണിൽ വോട്ടഭ്യർഥിക്കുന്നു.
SHARE

പാലാ ∙ അവധി ദിവസത്തിലും തിരക്കിട്ട പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. രാവിലെ ഇടവക പള്ളിയിൽ കുർബാന കൂടിയ ശേഷം കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസിലെത്തി. ഭരണങ്ങാനത്ത് വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുത്തു.

 കെടിയുസി പാലായിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമത്തിന് എത്തിയ ജോസ് ടോമിനെ കൈതച്ചക്ക നൽകിയാണു പ്രവർത്തകർ സ്വീകരിച്ചത്. വോട്ട് അഭ്യർഥിച്ച വീടുകളിൽ നിന്നു പൈനാപ്പിൾ ജ്യൂസ് നൽകിയതും കൗതുക കാഴ്ചയായി. വിവിധ ഓണാഘോഷങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു.

എൽഡിഎഫ്

പാലാ ∙ ആളുകളെ പേരു ചൊല്ലി വിളിച്ചും പ്രവർത്തനങ്ങൾക്കു നിർദേശം നൽകിയും എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ പ്രചാരണത്തിൽ സജീവം. സ്ഥാനാർഥിയെ പാലാ ഹൃദയത്തിലേറ്റി കഴിഞ്ഞതായി ഇടതു മുന്നണി പ്രവർത്തകർ. രാവിലെ ഇളംതോട്ടം പളളിയിൽ കുർബാനയ്ക്കു ശേഷമാണ് പ്രചാരണ പരിപാടികൾ തുടങ്ങിയത്. 

മുത്തോലി പഞ്ചായത്തിലെ സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ചു.തുടർന്നു ഭരണങ്ങാനം വട്ടോളിയിൽ നടന്ന പെനൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കിക്ക് എടുത്തു കയ്യടി വാങ്ങി.  വിവിധ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകളിലും കമ്മിറ്റികളിലും അദ്ദേഹം പങ്കെടുത്തു.

എൻഡിഎ

പാലാ ∙ എൻഡിഎ സ്ഥാനാർഥി എൻ. ഹരി രാമപുരം, മീനച്ചിൽ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. മീനച്ചിൽ ഭരതർ മഹാജന സഭയുടെയും എസ്എൻഡിപി, വിശ്വകർമ മഹാസഭ എന്നിവരുടെ ഓണാഘോഷങ്ങളിൽ പങ്കെടുത്തു. 

 ഇടമറ്റം അമൃതാനന്ദമയി മഠം, കിഴപറയാർ പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ച് അനുഗ്രഹം തേടി.  വികസനവും യുവത്വവും ഒരുമിക്കുന്ന എൻഡിഎക്ക് ഇടതു വലതു പക്ഷങ്ങളെ അപേക്ഷിച്ച് വലിയ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama