go

ചിറ്റാർ പുനർജനി മിഷ‍ൻ പ്രകൃതി സൗഹൃദ ടൂറിസം രംഗത്തേക്ക്

kottayam-kanjirappally-chittar-punarjani-mission
ഹരിത കേരളം മിഷൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ചിറ്റാർ പുഴ പുനർജനി മിഷൻ പ്രവർത്തന ഭാഗമായി പൂതക്കുഴി, ഫാബീസ് – പട്ടിമറ്റം റോഡിന്റെ വശങ്ങൾ ശുചീകരിച്ച് ഉദ്യാന നിർമാണം നടത്തുന്നു.
SHARE

കാഞ്ഞിരപ്പള്ളി ∙ ചിറ്റാർപുഴ, പുഴയോടു ബന്ധപ്പെട്ട കൈത്തോടുകൾ എന്നിവയുടെ സംരക്ഷണത്തിന് പഞ്ചായത്ത്, ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ രൂപീകരിച്ച ചിറ്റാർ പുനർജനി മിഷന്റെ പ്രവർത്തനം പ്രകൃതി സൗഹൃദ ടൂറിസം രംഗത്തേക്കു കടക്കുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി പൂതക്കുഴി ഫാബീസ് - പട്ടിമറ്റം റോഡരികിൽ നാലുമണിക്കാറ്റ് മാതൃകയിൽ വഴിയോര വിശ്രമ - വിനോദ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പട്ടണത്തിൽ മാലിന്യ നിക്ഷേപത്തിനു എതിരെ പഞ്ചായത്ത് കർശന നടപടികൾ സ്വീകരിച്ചതോടെ അറവുശാല മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പുഴയോരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് നിക്ഷേപിക്കുന്നത് പതിവായിരുന്നു.മാലിന്യ നിക്ഷേപം ഒഴിവാക്കാൻ നാട്ടുകാരുടെയും സെന്റ് ഡൊമിനിക്സ് കോളജ് നാഷനൽ സർവീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിൽ കാടുകൾ വെട്ടി തെളിച്ചു. 

നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുന്നതിനു ഒപ്പം പുതിയ മരങ്ങൾ നട്ടു വളർത്താനും നടപടികൾ ആരംഭിച്ചു. വഴിയരികിൽ ഇരിപ്പിടങ്ങൾ ഒരുക്കും. പൊതുജന പങ്കാളിത്തത്തോടെ പ്രകൃതി സൗഹൃദമായ പദ്ധതി നടപ്പാക്കുന്നത് എന്ന് പഞ്ചായത്തംഗവും, ചിറ്റാർ പുനർജനി ജനറൽ കൺവീനറുമായ എം.എ.റിബിൻഷാ പറഞ്ഞു.ശുചീകരണ യജ്ഞം പഞ്ചായത്തംഗം നുബിൻ അൻഫൽ ഉദ്ഘാടനം ചെയ്തു. 

ചിറ്റാർ പുനർജനി പൂതക്കുഴി പടപ്പാടി പ്രാദേശിക സമിതി ജനറൽ കൺവീനർ നസീർ ഖാൻ അധ്യക്ഷത വഹിച്ചു. അമാൻ നഗർ ജുമാ മസ്ജിദ് ഇമാം സാദിഖ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ചിറ്റാർ പുനർജനി മിഷൻ ഭാരവാഹികളായ സ്കറിയാ ഞാവള്ളി, റിയാസ് കാൾടെക്സ്, പ്രാദേശിക സമിതി ഭാരവാഹികളായ വി.കെ.നസീർ, ആസിഫ്, അൻഹർ തേനംമാക്കൽ, ഹരിത കേരളം മിഷൻ റിസോഴ്സ്  ഉദ്യോഗസ്ഥരായ വിപിൻ രാജു, അൻഷാദ് ഇസ്മായിൽ, കാഞ്ഞിരപ്പള്ളി എസ്. ഡി കോളജ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫിസർ ജോജി തോമസ്, മെൽബിൻ ജേക്കബ്, അർഷദ് മുഹമ്മദ്, ഷാജി വലിയകുന്നത്ത് എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama