go

മണർകാട് എട്ടുനോമ്പ് ആചരണത്തിന് സമാപനം

kottayam-manarcaud-devoties
ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന പാച്ചോർ നേർച്ച വിതരണം.
SHARE

മണർകാട് ∙ അനുഗ്രഹ നിറവിന്റെ ആയിരക്കണക്കിനു സാക്ഷ്യങ്ങളുമായി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു.നോമ്പാചരണം ആത്മീയ നിറവിൽ പൂർത്തിയാക്കിയ വിശ്വാസികൾ പാച്ചോർ നേർച്ചയുടെ രുചിക്കൂട്ടുമായി വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷിച്ചു. 

ഇന്നലെ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് പാച്ചോർ നേർച്ച വാങ്ങുന്നതിന് അനുഭവപ്പെട്ടത്. 1501 പറ അരിയുടെ പാച്ചോറാണ് നേർച്ചയ്ക്കായി തയാറാക്കിയിരുന്നത്.നേരത്തെ രസീത് എടുത്തിരുന്നവർക്ക് അർധരാത്രി മുതൽ പാച്ചോർ വിതരണം ആരംഭിച്ചു. 

എട്ടു നോമ്പിനോടനുബന്ധിച്ചു തുറന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കാൻ കത്തീഡ്രലിലേക്കു വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്.14ന് സന്ധ്യാ പ്രാർഥന സമയത്താണ് നട അടയ്ക്കൽ. അതു വരെ ഛായാചിത്രം ദർശിക്കാൻ ഭക്തർക്കു വിപുലമായ സൗകര്യങ്ങൾ കത്തീഡ്രലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കത്തീഡ്രലിലെ ദീപാലങ്കാര കാഴ്ചകളും 14 വരെയുണ്ട്. ഇന്നുമുതൽ 14 വരെ രാവിലെ 7ന് കുർബാനയ്ക്ക് മെത്രാപ്പോലീത്തമാർ കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിക്കും. 

ഇന്ന് എൽദോ മാർ തീത്തൂസ്, തുടർന്നുള്ള ദിനങ്ങളിൽ ഗീവർഗീസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ഏലിയാസ് മാർ യൂലിയോസ്, സഖറിയാസ് മാർ പീലക്സിനോസ്, മാത്യൂസ് മാർ തീമോത്തിയോസ് എന്നിവർ യഥാക്രമം കാർമികത്വം വഹിക്കും.പെരുന്നാൾ സമാപന ദിനമായിരുന്ന ഇന്നലെ മൂന്നിന്മേൽ കുർബാനക്കു ഐസക് മാർ ഒസ്താത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു.

പ്രദക്ഷിണം, ആശീർവാദം എന്നിവയ്ക്കു ശേഷം നേർച്ച വിളമ്പും നടന്നു. വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്യാടത്ത്, പ്രോഗ്രാം കോ ഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പ, സഹ വികാരിമാരായ കുര്യാക്കോസ് കോറെപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോറെപ്പിസ്കോപ്പ കറുകയിൽ, ഫാ.കുര്യാക്കോസ് കാലായിൽ,ഫാ.ജെ.മാത്യു മണവത്ത്, ഫാ.എം.ഐ.തോമസ് മറ്റത്തിൽ, ഫാ.ജോർജ് കുന്നേൽ, ഫാ.എബി ജോൺ കുറിച്ചിമല,ട്രസ്റ്റിമാരായ സി.പി.ഫിലിപ്പ്, സാബു മൈലക്കാട്ട്, രഞ്ജിത്ത് മാത്യു, സെക്രട്ടറി വി.വി.ജോയി എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.പൊലീസിന്റെ നേതൃത്വത്തിൽ മികച്ച ട്രാഫിക് ക്രമീകരണവും ഒരുക്കി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama